യുവതിയെയും രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുഞ്ഞിനെയും കൊണ്ട് യുവതി കിണറ്റില്‍ ചാടിയതാണെന്ന് പൊലീസ്

കാഞ്ഞങ്ങാട്: യുവതിയെയും രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കടിഞ്ഞിമൂല മടുപ്പില്‍ വീട്ടില്‍ രമ്യ(34)യുടെയും പെണ്‍കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കിണറ്റില്‍ കണ്ടെത്തിയത്. യുവതിയേയും കുഞ്ഞിനേയും ഞായറാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു. അന്വേഷിക്കുന്നതിനിടയിലാണ് വീടിന് സമീപത്തെ കിണറില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. കാഞ്ഞങ്ങാട് നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അച്ചാം തുരുത്തിയിലെ കൃഷ്ണന്റെയും മാധവിയുടെയും മകളാണ്. എഫ്‌സിഐ ഗോഡൗണിലെ തൊഴിലാളി പ്രതീഷിന്റെ ഭാര്യയാണ്. കുഞ്ഞിനെയും കൊണ്ട് രമ്യ കിണറ്റില്‍ ചാടിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് […]

കാഞ്ഞങ്ങാട്: യുവതിയെയും രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കടിഞ്ഞിമൂല മടുപ്പില്‍ വീട്ടില്‍ രമ്യ(34)യുടെയും പെണ്‍കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കിണറ്റില്‍ കണ്ടെത്തിയത്. യുവതിയേയും കുഞ്ഞിനേയും ഞായറാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു. അന്വേഷിക്കുന്നതിനിടയിലാണ് വീടിന് സമീപത്തെ കിണറില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. കാഞ്ഞങ്ങാട് നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അച്ചാം തുരുത്തിയിലെ കൃഷ്ണന്റെയും മാധവിയുടെയും മകളാണ്. എഫ്‌സിഐ ഗോഡൗണിലെ തൊഴിലാളി പ്രതീഷിന്റെ ഭാര്യയാണ്. കുഞ്ഞിനെയും കൊണ്ട് രമ്യ കിണറ്റില്‍ ചാടിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it