കാഞ്ഞങ്ങാട്: പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു. വാഴുന്നോറടി മേനികോട്ടെ രാജുവിന്റെ ഭാര്യ സത്യവതി (35)യാണ് മരിച്ചത്.
കോടോത്ത് സ്വദേശിനിയാണ്. കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സത്യവതിയുടെ ആരോഗ്യനില മോശമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെ വച്ച് കുഞ്ഞിനു ജന്മം നല്‍കിയെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. പിന്നാലെ യുവതിയും മരിച്ചു.