'മാസ്‌ക് ധരിക്കാത്തവരെ ഓടിച്ചിട്ട് കടിക്കട്ടെ സാറേ...'; കേരള പോലീസ് പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പ് എഴുതിയവരില്‍ നിന്ന് വിജയികളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ നടത്തിയ അടിക്കുറിപ്പ് മത്സരത്തിലെ വിജയികളെ തെരഞ്ഞെടുത്തു. പോലീസ് ജീപ്പിന് മുന്നില്‍ രണ്ട് കാലില്‍ നിവര്‍ന്ന് നില്‍ക്കുന്ന നായയുടെ ചിത്രത്തിന് ഉചിതമായ അടിക്കുറിപ്പ് നല്‍കാനായിരുന്നു നിര്‍ദേശം. നിരവധി പേരാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. 'മാസ്‌ക് വയ്ക്കാതെ കറങ്ങി നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കാനുള്ള അനുവാദം തരുമോ സാര്‍?' എന്ന അടിക്കുറിപ്പിനാണ് ഒന്നാം സമ്മാനം. മിനി. ആര്‍ ആണ് സമ്മാനം നേടിയത്. ഷാജു ശ്രീധറിന്റെ 'നാട് കാക്കുന്ന സാറന്മാരെ, ഈ നാടിനെക്കൂടി കാത്തോളണേ' എന്ന […]

തിരുവനന്തപുരം: കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ നടത്തിയ അടിക്കുറിപ്പ് മത്സരത്തിലെ വിജയികളെ തെരഞ്ഞെടുത്തു. പോലീസ് ജീപ്പിന് മുന്നില്‍ രണ്ട് കാലില്‍ നിവര്‍ന്ന് നില്‍ക്കുന്ന നായയുടെ ചിത്രത്തിന് ഉചിതമായ അടിക്കുറിപ്പ് നല്‍കാനായിരുന്നു നിര്‍ദേശം. നിരവധി പേരാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്.

'മാസ്‌ക് വയ്ക്കാതെ കറങ്ങി നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കാനുള്ള അനുവാദം തരുമോ സാര്‍?' എന്ന അടിക്കുറിപ്പിനാണ് ഒന്നാം സമ്മാനം. മിനി. ആര്‍ ആണ് സമ്മാനം നേടിയത്. ഷാജു ശ്രീധറിന്റെ 'നാട് കാക്കുന്ന സാറന്മാരെ, ഈ നാടിനെക്കൂടി കാത്തോളണേ' എന്ന അടിക്കുറിപ്പ് രണ്ടാം സ്ഥാനം നേടി. കാവലാണ് കര്‍മം. കാക്കിയില്ലെന്നേയുള്ളൂ എന്ന ലിജോ ഈറയിലിന്റെ അടിക്കുറിപ്പിനാണ് മൂന്നാം സ്ഥാനം.

ഏറ്റവുമധികം ലൈക്ക് ലഭിച്ച ഷെഫ് സുരേഷ് പിള്ളയുടെ അടിക്കുറിപ്പിനു പ്രത്യേക സമ്മാനം നല്‍കുമെന്നും വിജയികള്‍ അവരുടെ മേല്‍വിലാസവും, ഫോണ്‍ നമ്പറും [email protected] എന്ന വിലാസത്തില്‍ അയക്കണമെന്നും പോലീസ് അറിയിച്ചു. പ്രമുഖ ചെറുകഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ ബി.മുരളി, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍ വിന്‍സെന്റ് പുളിക്കല്‍, സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി.പ്രമോദ് കുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

'സാറേ. നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാല്‍ ഞാന്‍ പൊളിക്കും, ആ ജര്‍മ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ. കഞ്ചാവിന്റെ മണം ഞാന്‍ പെട്ടെന്ന് പിടിച്ചെടുക്കും.. എന്നെ പോലീസിലെടുക്കു പ്ലീസ്..' എന്ന ഷെഫ് സുരേഷ് പിള്ളയുടെ കമന്റിന് ഏകദേശം പതിനായിരത്തിലധികം ലൈക്കാണ് ലഭിച്ചത്.

കോവിഡ് കാലത്തെ പോലീസ് നടപടിയില്‍ ജനങ്ങള്‍ പൊറുതിമുട്ടുകയാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു പല കമന്റുകളും. 'എഴുതല്ലെ സാറെ, മാസ്‌ക് വെച്ചോളാം', 'കച്ചവടം നടത്തി കുടുംബം പോറ്റാനൊന്നും പോകുന്നതല്ല സാറേ.. ബിവറേജിനു മുന്നില്‍ ക്യൂ നില്‍ക്കാനാ.. ദയവു ചെയ്ത് ഫൈന്‍ അടിക്കരുത്..' ഇത്തരത്തിലുള്ള നിരവധി കമന്റുകളുണ്ട്.

Related Articles
Next Story
Share it