സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവ വിജയികളെ അനുമോദിച്ചു

കാസര്‍കോട്: കോട്ടയത്ത് നടന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ വിജയിച്ച കാഴ്ച പരിമിതരായ കാസര്‍കോട് സര്‍ക്കാര്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെ ശിശുദിനത്തില്‍ അനുമോദിച്ചു. സംഘഗാനം, ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്, ലളിതഗാനം എന്നീ ഇനങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ മത്സരിച്ചത്. അനുമോദമന ചടങ്ങ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നന്ദികേശന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡണ്ട് റിയാസ് പി.കെ. അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഓമന സി. സ്വാഗതം പറഞ്ഞു. […]

കാസര്‍കോട്: കോട്ടയത്ത് നടന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ വിജയിച്ച കാഴ്ച പരിമിതരായ കാസര്‍കോട് സര്‍ക്കാര്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെ ശിശുദിനത്തില്‍ അനുമോദിച്ചു. സംഘഗാനം, ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്, ലളിതഗാനം എന്നീ ഇനങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ മത്സരിച്ചത്. അനുമോദമന ചടങ്ങ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നന്ദികേശന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡണ്ട് റിയാസ് പി.കെ. അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഓമന സി. സ്വാഗതം പറഞ്ഞു. ലയണ്‍സ് ക്ലബ് പ്രസിഡണ്ട് പ്രൊഫ. വി.ഗോപിനാഥന്‍, മാലിക് ദീനാര്‍ കോളേജ് ക്ലിനിക്കല്‍ അസിസ്റ്റന്റ് ശ്വേത കെ.വി, സ്‌പെഷ്യല്‍ ടി.ടി.സി. കോര്‍ഡിനേറ്റര്‍ ബിന്‍സി, പ്രസിഡണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രാജന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി അബൂബക്കര്‍ പി.എം, ക്രാഫ്റ്റ് ടീച്ചര്‍ പി നാരായണന്‍, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് ടീച്ചര്‍ ഉമേഷന്‍ എം, പി.ടി.എ. വൈസ് പ്രസിഡണ്ട് ജയശങ്കര്‍, സംഗീതാധ്യാപകന്‍, കലോത്സവ ടീം മാനേജര്‍ ടി.പി.സോമശേഖരന്‍ സംസാരിച്ചു.

Related Articles
Next Story
Share it