ചട്ടഞ്ചാലില്‍ സി.പി.എം ഏരിയാകമ്മിറ്റി ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ചട്ടഞ്ചാല്‍: സി.പി.എം ഏരിയാകമ്മിറ്റി ഓഫീസായ ചട്ടഞ്ചാല്‍ തൈര റോഡിലെ പി. കൃഷ്ണപിള്ള സ്മാരക മന്ദിരം കല്ലെറിഞ്ഞുതകര്‍ത്ത സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഓഫീസ് സെക്രട്ടറിയുടെ പരാതിപ്രകാരമാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കും 12 മണിക്കും ഇടയിലാണ് സംഭവം. സി.പി.എം ഓഫീസിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഇ.എം.എസ് പഠനകേന്ദ്രത്തിന്റെ ജനല്‍ചില്ലുകളാണ് കല്ലേറില്‍ തകര്‍ക്കപ്പെട്ടത്. യു.ഡി.എഫ് പ്രവര്‍ത്തകരാണ് കല്ലേറിന് പിന്നിലെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മൂവായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അക്രമത്തില്‍ സി.പി.എം ഉദുമ ഏരിയാകമ്മിറ്റി […]

ചട്ടഞ്ചാല്‍: സി.പി.എം ഏരിയാകമ്മിറ്റി ഓഫീസായ ചട്ടഞ്ചാല്‍ തൈര റോഡിലെ പി. കൃഷ്ണപിള്ള സ്മാരക മന്ദിരം കല്ലെറിഞ്ഞുതകര്‍ത്ത സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഓഫീസ് സെക്രട്ടറിയുടെ പരാതിപ്രകാരമാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കും 12 മണിക്കും ഇടയിലാണ് സംഭവം. സി.പി.എം ഓഫീസിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഇ.എം.എസ് പഠനകേന്ദ്രത്തിന്റെ ജനല്‍ചില്ലുകളാണ് കല്ലേറില്‍ തകര്‍ക്കപ്പെട്ടത്. യു.ഡി.എഫ് പ്രവര്‍ത്തകരാണ് കല്ലേറിന് പിന്നിലെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മൂവായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അക്രമത്തില്‍ സി.പി.എം ഉദുമ ഏരിയാകമ്മിറ്റി പ്രതിഷേധിച്ചു.

Related Articles
Next Story
Share it