ബാഡൂര്‍ വില്ലേജ് ഓഫീസിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത നിലയില്‍

ബദിയടുക്ക: ബാഡൂര്‍ വില്ലേജ് ഓഫീസിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വില്ലേജ് ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകളാണ് തകര്‍ക്കപ്പെട്ടത്. ജനലിനരികില്‍ ഫയലുകള്‍ ഉണ്ടായിരുന്നു. ഇവ നഷ്ടമായിട്ടില്ല.വില്ലേജ് ഓഫീസിന് സമീപം ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വില്ലേജ് ഓഫീസര്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. രാത്രി കാലങ്ങളില്‍ ഈ ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യവില്‍പ്പനയും സജീവമാണ്. കര്‍ണാടകയില്‍ നിന്നും ബിവറേജ് ഔട്ട് ലൈറ്റുകളില്‍ […]

ബദിയടുക്ക: ബാഡൂര്‍ വില്ലേജ് ഓഫീസിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വില്ലേജ് ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകളാണ് തകര്‍ക്കപ്പെട്ടത്. ജനലിനരികില്‍ ഫയലുകള്‍ ഉണ്ടായിരുന്നു. ഇവ നഷ്ടമായിട്ടില്ല.
വില്ലേജ് ഓഫീസിന് സമീപം ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വില്ലേജ് ഓഫീസര്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. രാത്രി കാലങ്ങളില്‍ ഈ ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യവില്‍പ്പനയും സജീവമാണ്. കര്‍ണാടകയില്‍ നിന്നും ബിവറേജ് ഔട്ട് ലൈറ്റുകളില്‍ നിന്നും മദ്യം കൊണ്ടുവന്ന് അമിത ലാഭത്തിന് വില്‍പ്പന നടത്തുന്നു. ചില കോളനികള്‍ കേന്ദ്രീകരിച്ചും മദ്യവില്‍പ്പന നടക്കുന്നു.

Related Articles
Next Story
Share it