കല്ലുവെട്ട് കുഴിയില്‍ വീണ കാട്ടുപോത്ത് ചത്തു
അഡൂര്‍: കല്ലുവെട്ട് കുഴിയില്‍ വീണ് പരിക്കേറ്റ കാട്ടുപോത്ത് ചത്തു. ശനിയാഴ്ച രാത്രി കൂട്ടമായെത്തിയ കാട്ടുപോത്തുകളില്‍ നിന്നും ഒരെണ്ണം പാണ്ടി വനമേഖലയോട് ചേര്‍ന്ന മാടത്തുങ്കാട് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കല്ലുവെട്ടുകുഴിയില്‍ വീണതാകാമെന്ന് സംശയിക്കുന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇന്നലെ ഏഴ് മണിയോടെ കല്ലുവെട്ട് കുഴിയില്‍ വീണ് കിടക്കുന്ന പോത്തിനെ നാട്ടുകാര്‍ കണ്ടതോടെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാണ്ടി വനംവകുപ്പ് ഉദ്യോഗസ്ഥരും ദേലംപാടി പഞ്ചായത്ത് വെറ്റിനറി ഡോക്ടര്‍ അഖില്‍ ജോര്‍ജ്ജും സ്ഥലത്തെത്തി ചികിത്സ നടത്തി പോത്തിനെ രക്ഷിക്കാനുള്ള […]

അഡൂര്‍: കല്ലുവെട്ട് കുഴിയില്‍ വീണ് പരിക്കേറ്റ കാട്ടുപോത്ത് ചത്തു. ശനിയാഴ്ച രാത്രി കൂട്ടമായെത്തിയ കാട്ടുപോത്തുകളില്‍ നിന്നും ഒരെണ്ണം പാണ്ടി വനമേഖലയോട് ചേര്‍ന്ന മാടത്തുങ്കാട് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കല്ലുവെട്ടുകുഴിയില്‍ വീണതാകാമെന്ന് സംശയിക്കുന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇന്നലെ ഏഴ് മണിയോടെ കല്ലുവെട്ട് കുഴിയില്‍ വീണ് കിടക്കുന്ന പോത്തിനെ നാട്ടുകാര്‍ കണ്ടതോടെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാണ്ടി വനംവകുപ്പ് ഉദ്യോഗസ്ഥരും ദേലംപാടി പഞ്ചായത്ത് വെറ്റിനറി ഡോക്ടര്‍ അഖില്‍ ജോര്‍ജ്ജും സ്ഥലത്തെത്തി ചികിത്സ നടത്തി പോത്തിനെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് കാട്ടുപോത്ത് ചത്തത്. ഇന്ന് ആറളത്ത് നിന്ന് വന്യജീവി വകുപ്പിന്റെ ഡോക്ടറെത്തി പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം അവിടെ തന്നെ സംസ്‌കരിക്കും. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആ. ബാബു, ആര്‍.ആര്‍.ടി.എസ്.എഫ്.ഒ. കെ.ആര്‍. ബിനു, സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫിസര്‍ കെ. ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഉമ്മര്‍, ശിവകീര്‍ത്തി, എം. സുധാകര നേതൃത്വം നല്‍കും.