പരപ്പ ടൗണില്‍ ഭീതി പരത്തിയ കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു

കാഞ്ഞങ്ങാട്: രണ്ട് ദിവസമായി പരപ്പ ടൗണില്‍ ഭീതിപരത്തിയ കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വെടിവെച്ചു കൊന്നു. തിങ്കളാഴാച രാവിലെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനടുത്തു വച്ചാണ് ഒറ്റയാന്‍ പന്നിയെ വെടിവെച്ചു കൊന്നത്. കാടിറങ്ങിയ പന്നി ഓട്ടോയില്‍ ഇടിച്ചതോടെ വിവരമറിഞ്ഞ് വനപാലകരെത്തി. അപ്പോഴേക്കും പന്നി ടൗണില്‍ നിന്നും അടുത്ത പറമ്പിലേക്ക് ഓടി മറയുകയായിരുന്നു. പന്നിയെ കണ്ടെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ പരപ്പബ്ലോക്ക് ഓഫീസിനടുത്തെ കരുണാകരന്റെ പറമ്പില്‍ കണ്ടെത്തിയത്. പന്നിയെ വെടിവെച്ചു […]

കാഞ്ഞങ്ങാട്: രണ്ട് ദിവസമായി പരപ്പ ടൗണില്‍ ഭീതിപരത്തിയ കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വെടിവെച്ചു കൊന്നു. തിങ്കളാഴാച രാവിലെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനടുത്തു വച്ചാണ് ഒറ്റയാന്‍ പന്നിയെ വെടിവെച്ചു കൊന്നത്. കാടിറങ്ങിയ പന്നി ഓട്ടോയില്‍ ഇടിച്ചതോടെ വിവരമറിഞ്ഞ് വനപാലകരെത്തി. അപ്പോഴേക്കും പന്നി ടൗണില്‍ നിന്നും അടുത്ത പറമ്പിലേക്ക് ഓടി മറയുകയായിരുന്നു. പന്നിയെ കണ്ടെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.
ഇതിനിടയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ പരപ്പബ്ലോക്ക് ഓഫീസിനടുത്തെ കരുണാകരന്റെ പറമ്പില്‍ കണ്ടെത്തിയത്. പന്നിയെ വെടിവെച്ചു കൊല്ലാന്‍ ലൈസന്‍സുള്ള തോക്കുള്ള തായന്നൂര്‍ സ്വദേശി രവീന്ദ്രനാണ് പന്നിയെ കൊന്നത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജിതിന്‍, വാച്ചര്‍ സുമേഷ് എന്നിവരാണ് തിരച്ചില്‍ നടത്തിയത്.

Related Articles
Next Story
Share it