വസ്ത്രസ്ഥാപന ഉടമയായ രാജസ്ഥാന്‍ സ്വദേശിയുടെ ഭാര്യയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: നഗരത്തിലെ വസ്ത്രസ്ഥാപന ഉടമയായ രാജസ്ഥാന്‍ സ്വദേശിയുടെ ഭാര്യയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിക്കാറാമിന്റെ ഭാര്യ കവിത (21) യാണ് മരിച്ചത്. കോട്ടച്ചേരി ബസ് സ്റ്റാന്റിന് സമീപം ഇരുവരും വസ്ത്ര സ്ഥാപനം നടത്തുകയാണ്. സിക്കാറാം രാവിലെ ജിംനേഷ്യത്തില്‍ പരിശീലനത്തിനായി പോയി തിരിച്ചെത്തുമ്പോഴേക്കും കവിതയെ കാണാനില്ലായിരുന്നു. ഇതിനിടെയാണ് അജ്ഞാത യുവതിയെ തീവണ്ടിതട്ടി മരിച്ച നിലയില്‍ ഇഖ്ബാല്‍ ഗേറ്റിന് സമീപത്ത് കണ്ടെത്തിയത്. അതിനിടെ സിക്കാറാം ഭാര്യയെ കാണാനില്ലെന്ന് […]

കാഞ്ഞങ്ങാട്: നഗരത്തിലെ വസ്ത്രസ്ഥാപന ഉടമയായ രാജസ്ഥാന്‍ സ്വദേശിയുടെ ഭാര്യയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിക്കാറാമിന്റെ ഭാര്യ കവിത (21) യാണ് മരിച്ചത്. കോട്ടച്ചേരി ബസ് സ്റ്റാന്റിന് സമീപം ഇരുവരും വസ്ത്ര സ്ഥാപനം നടത്തുകയാണ്. സിക്കാറാം രാവിലെ ജിംനേഷ്യത്തില്‍ പരിശീലനത്തിനായി പോയി തിരിച്ചെത്തുമ്പോഴേക്കും കവിതയെ കാണാനില്ലായിരുന്നു. ഇതിനിടെയാണ് അജ്ഞാത യുവതിയെ തീവണ്ടിതട്ടി മരിച്ച നിലയില്‍ ഇഖ്ബാല്‍ ഗേറ്റിന് സമീപത്ത് കണ്ടെത്തിയത്. അതിനിടെ സിക്കാറാം ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടയിലാണ് മരിച്ചത് കവിതയാണെന്ന് മനസ്സിലായത്. ഇവര്‍ക്ക് രണ്ടു വയസുള്ള കുട്ടിയുണ്ട്. കുട്ടിയെ ഒരുവര്‍ഷം മുമ്പ് രാജസ്ഥാനിലെ ബന്ധുവീട്ടില്‍ കൊണ്ടുവിട്ടിരുന്നു. ബിസിനസ് തിരക്കിനിടയില്‍ കുട്ടിയെ പരിചരിക്കാന്‍ കഴിയാത്തതിനാലാണ് രാജസ്ഥാനില്‍ കൊണ്ട് വിട്ടിരുന്നത്.

Related Articles
Next Story
Share it