ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു

സീതാംഗോളി: ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു. സീതാംഗോളി പെരഡാനമൂലയിലെ പരേതനായ കുഞ്ഞണ്ണയുടെയും ലളിതയുടെയും മകള്‍ സാവിത്രി(40) ആണ് മരിച്ചത്. ഹരീശനാണ് ഭര്‍ത്താവ്. സാവിത്രി കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ബദിയടുക്ക പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അനുശ്രീ ഏകമകളാണ്. സഹോദരന്‍: കിരണ്‍.

Related Articles
Next Story
Share it