കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മരിച്ച ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി; മരണം അപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മരിച്ച ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി. തൈക്കടപ്പുറം കടിഞ്ഞിമൂല പ്രിയദര്‍ശിനി ഹൗസിംഗ് കോളനിയിലെ പരേതനായ സി. തമ്പാന്റെ ഭാര്യ മിനി(40)ആണ് മരിച്ചത്. നവംബര്‍ 21ന് രാത്രി കൊവ്വല്‍പള്ളി പെട്രോള്‍ പമ്പിന് മുന്നില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തമ്പാന്‍ മരിച്ചിരുന്നു. തമ്പാന്റെ ഭാര്യ മിനി, മകള്‍ നിമിത, ഭര്‍ത്താവ് ചായ്യോത്തെ ബിനീഷ്, മക്കളായ വൈദേഹി, കാശ്‌വി എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മിനിയുടെ കഴുത്തിനും തലയ്ക്ക് പിറകിലുമാണ് ഗുരുതരമായി പരിക്കേറ്റത്. അടിയന്തിരശസ്ത്രക്രിയക്ക് […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മരിച്ച ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി. തൈക്കടപ്പുറം കടിഞ്ഞിമൂല പ്രിയദര്‍ശിനി ഹൗസിംഗ് കോളനിയിലെ പരേതനായ സി. തമ്പാന്റെ ഭാര്യ മിനി(40)ആണ് മരിച്ചത്. നവംബര്‍ 21ന് രാത്രി കൊവ്വല്‍പള്ളി പെട്രോള്‍ പമ്പിന് മുന്നില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തമ്പാന്‍ മരിച്ചിരുന്നു. തമ്പാന്റെ ഭാര്യ മിനി, മകള്‍ നിമിത, ഭര്‍ത്താവ് ചായ്യോത്തെ ബിനീഷ്, മക്കളായ വൈദേഹി, കാശ്‌വി എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മിനിയുടെ കഴുത്തിനും തലയ്ക്ക് പിറകിലുമാണ് ഗുരുതരമായി പരിക്കേറ്റത്. അടിയന്തിരശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന മിനിയെ ബുധനാഴ്ച രാവിലെ നില വീണ്ടും ഗുരുതരമായതിനാല്‍ മാവുങ്കാലിലെ സഞ്ജീവനി ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയാണ് മരണം സംഭവിച്ചത്. മിനിയുടെ മകന്‍ ഡോ. ഷിബിന്‍ മംഗളൂരു എ.ജെ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് ബിരുദപഠനം പൂര്‍ത്തിയാക്കിയ ചടങ്ങില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിക്കുകയായിരുന്നു. പയ്യന്നൂര്‍ തായിനേരിയിലെ പത്മനാഭന്‍-ലളിത ദമ്പതികളുട മകളാണ് മിനി. സഹോദരങ്ങള്‍: അനില്‍കുമാര്‍, അജിത്കുമാര്‍, സിനി.

Related Articles
Next Story
Share it