ബേക്കല്‍ കോട്ടയിലെ കിണറുകള്‍ കേന്ദ്രപുരാവസ്തു വകുപ്പ് പുനരുജ്ജീവനം നടത്തുന്നു
ബേക്കല്‍: ബേക്കല്‍ കോട്ടക്ക് പുറത്തുള്ള മൂന്ന് കിണറുകളും അകത്തുള്ള 20 കിണറുകളും അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കി, മാലിന്യം വലിച്ചെറിയാതിരിക്കാനായി ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. ഇതില്‍ രണ്ട് കിണറുകള്‍ക്ക് താഴെയിറങ്ങാനായി നടപ്പാതയുള്ളതാണ്.ഈ കിണറുകള്‍ക്ക് സഞ്ചാരികളുടെ സുരക്ഷയ്ക്കായി പുതിയ കൈവരികള്‍ സ്ഥാപിക്കും. ഇതിന്റെ ഭാഗമായി 7 കിണറുകളിലെ ചെളിയും മണ്ണും മാറ്റി മുകളില്‍ ഗ്രില്ലുകള്‍ സ്ഥാപിച്ചു.ചില കിണറുകള്‍ ഇടിഞ്ഞ ഭാഗം ചെങ്കല്ല് കൊണ്ട് കെട്ടി സംരക്ഷിച്ചു.കിണറുകളുടെ പുറത്ത് സഞ്ചാരികള്‍ക്ക് നടക്കാനായി ചെങ്കല്ല് പാകി. ബാക്കിയുള്ള […]

ബേക്കല്‍: ബേക്കല്‍ കോട്ടക്ക് പുറത്തുള്ള മൂന്ന് കിണറുകളും അകത്തുള്ള 20 കിണറുകളും അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കി, മാലിന്യം വലിച്ചെറിയാതിരിക്കാനായി ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. ഇതില്‍ രണ്ട് കിണറുകള്‍ക്ക് താഴെയിറങ്ങാനായി നടപ്പാതയുള്ളതാണ്.
ഈ കിണറുകള്‍ക്ക് സഞ്ചാരികളുടെ സുരക്ഷയ്ക്കായി പുതിയ കൈവരികള്‍ സ്ഥാപിക്കും. ഇതിന്റെ ഭാഗമായി 7 കിണറുകളിലെ ചെളിയും മണ്ണും മാറ്റി മുകളില്‍ ഗ്രില്ലുകള്‍ സ്ഥാപിച്ചു.
ചില കിണറുകള്‍ ഇടിഞ്ഞ ഭാഗം ചെങ്കല്ല് കൊണ്ട് കെട്ടി സംരക്ഷിച്ചു.
കിണറുകളുടെ പുറത്ത് സഞ്ചാരികള്‍ക്ക് നടക്കാനായി ചെങ്കല്ല് പാകി. ബാക്കിയുള്ള കിണറുകളുടെ വൃത്തിയാക്കല്‍ പ്രവര്‍ത്തി മഴ കഴിഞ്ഞാല്‍ തുടങ്ങും. പദ്ധതി നിരീക്ഷിക്കാനെത്തിയ കേന്ദ്ര പുരാവസ്തു വകുപ്പ് തൃശൂര്‍ സര്‍ക്കിള്‍ സുപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് കെ. രാമകൃഷ്ണ റെഡ്ഡി, ഡെപ്പ്യൂട്ടി സുപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് ഇ. കുമാരന്‍ എന്നിവരെ ബേക്കല്‍ കോട്ടയുടെ ചുമതലയുള്ള കണ്‍സര്‍വേറ്റീവ് അസിസ്റ്റന്റ് ഷാജു പി.വി, ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കളനാട് എന്നിവര്‍ അനുഗമിച്ചു.