ആള്‍മറ പേരിന് മാത്രം; അപകട ഭീഷണിയുയര്‍ത്തി മുളിയാര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ കിണര്‍
മുള്ളേരിയ: മുളിയാര്‍ പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്തുള്ള ആള്‍മറയില്ലാത്ത കിണര്‍ അപകട ഭീഷണിയുയര്‍ത്തുന്നു. വിദ്യാര്‍ത്ഥികളടക്കം ഒട്ടേറെപേര്‍ നിരന്തരം സഞ്ചരിക്കുന്ന പഞ്ചായത്ത് റോഡിന് സമീപത്താണ് ഈ കിണറുള്ളത്. വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്ന ഈ കിണര്‍ കാലപ്പഴക്കംകൊണ്ട് ഉപയോഗ ശൂന്യമായ അവസ്ഥയിലായിരുന്നു മുമ്പുണ്ടായിരുന്നത്.മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് അധികൃതര്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കിണര്‍ നവീകരിച്ചിരുന്നു. എന്നാല്‍ ഉയരത്തില്‍ ആള്‍മറ കെട്ടിയിട്ടില്ല. പകരം രണ്ടടിയോളം പൊക്കത്തില്‍ മാത്രമാണ് ആള്‍മറ നിര്‍മിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിലെത്തുന്ന പലരും ഈ കിണറിന് സമീപം ഫോണില്‍ സംസാരിച്ച് […]

മുള്ളേരിയ: മുളിയാര്‍ പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്തുള്ള ആള്‍മറയില്ലാത്ത കിണര്‍ അപകട ഭീഷണിയുയര്‍ത്തുന്നു. വിദ്യാര്‍ത്ഥികളടക്കം ഒട്ടേറെപേര്‍ നിരന്തരം സഞ്ചരിക്കുന്ന പഞ്ചായത്ത് റോഡിന് സമീപത്താണ് ഈ കിണറുള്ളത്. വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്ന ഈ കിണര്‍ കാലപ്പഴക്കംകൊണ്ട് ഉപയോഗ ശൂന്യമായ അവസ്ഥയിലായിരുന്നു മുമ്പുണ്ടായിരുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് അധികൃതര്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കിണര്‍ നവീകരിച്ചിരുന്നു. എന്നാല്‍ ഉയരത്തില്‍ ആള്‍മറ കെട്ടിയിട്ടില്ല. പകരം രണ്ടടിയോളം പൊക്കത്തില്‍ മാത്രമാണ് ആള്‍മറ നിര്‍മിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിലെത്തുന്ന പലരും ഈ കിണറിന് സമീപം ഫോണില്‍ സംസാരിച്ച് നടക്കുന്നതും ഉയരം കുറഞ്ഞ ആള്‍മറയ്ക്ക് മുകളില്‍ ഇരിക്കുന്നതും അപകട ഭീഷണി ഉയര്‍ത്തുകയാണ്.
ഏതുസമയത്തും അപകടം വിളിച്ചുവരുത്തുന്ന കിണറിന് ഉയരത്തില്‍ ആള്‍മറകെട്ടി അപകട ഭീഷണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പി.അബ്ദുല്ല കുഞ്ഞി മുതലപ്പാറ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി.