നഗരഭരണത്തിന്റെ നാള്‍ വഴികള്‍...; അഡ്വക്കേറ്റ് ടു അഡ്വക്കേറ്റ്
കാസര്‍കോട് നഗരസഭ ചെയര്‍മാനായി മുസ്ലിം ലീഗിലെ അഡ്വ. വി.എം. മുനീറും വൈസ് ചെയര്‍പേഴ്‌സണായി ഷംസീദ ഫിറോസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭക്ക് 52 വയസായി. ഈ കാലയളവിനിടയില്‍ നഗരത്തിന് കുതിപ്പും കിതപ്പും ഉണ്ടായിട്ടുണ്ട്. പ്രതീക്ഷകള്‍ പലതും പൂവണിഞ്ഞപ്പോള്‍ നിറവേറ്റപ്പെടാത്ത കുറേ അഭിലാഷങ്ങള്‍ ബാക്കി കിടക്കുന്നുമുണ്ട്. ആരൊക്കെയാണ് കാസര്‍കോട് നഗരം ഭരിച്ചതെന്നും ഓരോ കാലയളവിലെയും കൗണ്‍സില്‍ അംഗങ്ങള്‍ ആരായിരുന്നുവെന്നും പരിശോധിക്കാം. 1968ല്‍ മുസ്ലിം ലീഗിന്റെ പിന്തുണയോടെ സി.പി.എമ്മിലെ അഡ്വ. എം. രാമണ്ണറൈയുടെ നേതൃത്വത്തിലാണ് കാസര്‍കോട് നഗരസഭയിലെ ആദ്യത്തെ ഭരണ […]
കാസര്‍കോട് നഗരസഭ ചെയര്‍മാനായി മുസ്ലിം ലീഗിലെ അഡ്വ. വി.എം. മുനീറും വൈസ് ചെയര്‍പേഴ്‌സണായി ഷംസീദ ഫിറോസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭക്ക് 52 വയസായി. ഈ കാലയളവിനിടയില്‍ നഗരത്തിന് കുതിപ്പും കിതപ്പും ഉണ്ടായിട്ടുണ്ട്. പ്രതീക്ഷകള്‍ പലതും പൂവണിഞ്ഞപ്പോള്‍ നിറവേറ്റപ്പെടാത്ത കുറേ അഭിലാഷങ്ങള്‍ ബാക്കി കിടക്കുന്നുമുണ്ട്. ആരൊക്കെയാണ് കാസര്‍കോട് നഗരം ഭരിച്ചതെന്നും ഓരോ കാലയളവിലെയും കൗണ്‍സില്‍ അംഗങ്ങള്‍ ആരായിരുന്നുവെന്നും പരിശോധിക്കാം. 1968ല്‍ മുസ്ലിം ലീഗിന്റെ പിന്തുണയോടെ സി.പി.എമ്മിലെ അഡ്വ. എം. രാമണ്ണറൈയുടെ നേതൃത്വത്തിലാണ് കാസര്‍കോട് നഗരസഭയിലെ ആദ്യത്തെ ഭരണ […]
കാസര്‍കോട് നഗരസഭ ചെയര്‍മാനായി മുസ്ലിം ലീഗിലെ അഡ്വ. വി.എം. മുനീറും വൈസ് ചെയര്‍പേഴ്‌സണായി ഷംസീദ ഫിറോസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭക്ക് 52 വയസായി. ഈ കാലയളവിനിടയില്‍ നഗരത്തിന് കുതിപ്പും കിതപ്പും ഉണ്ടായിട്ടുണ്ട്. പ്രതീക്ഷകള്‍ പലതും പൂവണിഞ്ഞപ്പോള്‍ നിറവേറ്റപ്പെടാത്ത കുറേ അഭിലാഷങ്ങള്‍ ബാക്കി കിടക്കുന്നുമുണ്ട്. ആരൊക്കെയാണ് കാസര്‍കോട് നഗരം ഭരിച്ചതെന്നും ഓരോ കാലയളവിലെയും കൗണ്‍സില്‍ അംഗങ്ങള്‍ ആരായിരുന്നുവെന്നും പരിശോധിക്കാം.
1968ല്‍ മുസ്ലിം ലീഗിന്റെ പിന്തുണയോടെ സി.പി.എമ്മിലെ അഡ്വ. എം. രാമണ്ണറൈയുടെ നേതൃത്വത്തിലാണ് കാസര്‍കോട് നഗരസഭയിലെ ആദ്യത്തെ ഭരണ സമിതി അധികാരത്തില്‍ വന്നത്. സി.പി.എമ്മിന് ഒരു അംഗം മാത്രമേ ഉണ്ടായിരുന്നുവെങ്കിലും അന്ന് സംസ്ഥാന തലത്തില്‍ ഉണ്ടായിരുന്ന സത്പ മുന്നണിയില്‍ മുസ്ലിം ലീഗും ഭാഗമായിരുന്നു. 11 വര്‍ഷം രാമണ്ണ റൈയുടെ നേതൃത്വത്തില്‍ നഗരം ഭരിച്ചു. പിന്നീട് കെ.എസ്. സുലൈമാന്‍ ഹാജിയും അഡ്വ. ഹമീദലി ഷംനാടും ടി.ഇ. അബ്ദുല്ലയും അഡ്വ. എസ്.ജെ. പ്രസാദും ബീഫാത്തിമ ഇബ്രാഹിമും വിവിധ കാലഘട്ടങ്ങളില്‍ നഗരഭരണത്തിന് നായകത്വം വഹിച്ചു.
1968 മെയ് 9 നാണ് എം. രാമണ്ണ റൈ ചെയര്‍മാനായി 20 അംഗ പ്രഥമ നഗരസഭ അധികാരമേറ്റത്.
1. കെ. നാരായണ, 2. കെ. പി. ബള്ളുക്കൂറായ, 3. കെ. ശാന്ത നായ്ക്, 4. അഡ്വ. കെ. സുന്ദര്‍ റാവു, 5. ടി. മൊയ്തീന്‍ കുഞ്ഞി, 6. അഡ്വ. എം. രാമണ്ണ റൈ, 7. കെ. സോമനാഥ, 8. പ്രേമലത, 9. അഡ്വ. പി.എ. ഹമീദ്, 10. പി. അബൂബക്കര്‍, 11. കെ. അബ്ബാസ്, 12. കെ.എം. അബ്ദുല്‍ ഹമീദ്, 13. ടി.എ. ഇബ്രാഹിം, 14. ടി.പി. അബ്ദുല്ല, 15. എന്‍.കെ. മുഹമ്മദ് കുഞ്ഞി, 16. കെ. രാമനാഥ്, 17. ചാര്‍ട്ടേഡ് എക്കൗണ്ടന്റായിരുന്ന വൈ.എസ്.വി. ഭട്ട്, 18. കെ. വി. മാധവന്‍, 19. ബി.എം. അബ്ദുല്‍ റഹ്‌മാന്‍, 20. കെ.പി. മാധവ റാവു എന്നിവരായിരുന്നു യഥാക്രമം ഒന്നുമുതല്‍ 20 വരെ വാര്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍.
ആദ്യത്തെ ചെയര്‍മാന്‍ രാമണ്ണ റൈ ആയിരുന്നുവെങ്കില്‍ ആദ്യത്തെ വൈസ് ചെയര്‍മാന്‍ കോണ്‍ഗ്രസിലെ കെ.വി. മാധവനായിരുന്നു. ഈ നഗരസഭയിലെ ഒരംഗം പിന്നീട് ലോക്‌സഭയിലേക്കും രണ്ട് അംഗങ്ങള്‍ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ടി.എ. ഇബ്രാഹിം, ബി.എം. അബ്ദുല്‍ റഹ്‌മാന്‍ എന്നിവരാണ് നിയമസഭയില്‍ എത്തിയത്. എം. രാമണ്ണറൈ ലോക്‌സഭാംഗമായി.
ആ സഭയില്‍ തന്നെ രാഷ്ട്രീയം തലനീട്ടിയിരുന്നു. ആദ്യം വൈസ് ചെയര്‍മാന്‍ ആയ കെ.വി. മാധവനെ തല്‍സ്ഥാനത്ത് നിന്ന് അവിശ്വാസ പ്രമേയത്തിലൂടെ നീക്കം ചെയ്യുകയുണ്ടായി. കെ.പി. മാധവറാവുവിനെയാണ് പകരം വൈസ് ചെയര്‍മാന്‍ ആയി തിരഞ്ഞെടുത്തത്.
പ്രഥമനഗരസഭാംഗങ്ങളുടെ എണ്ണം 20 ആയിരുന്നുവെങ്കില്‍ 1979 ഒക്‌ടോബര്‍ ഒന്ന് മുതല്‍ 1984 സെപ്തംബര്‍ 30 വരെ മുസ്ലിം ലീഗിലെ കെ.എസ്. സുലൈമാന്‍ ഹാജിയുടെ നേതൃത്വത്തില്‍ ഭരിച്ച രണ്ടാമത്തെ നഗരസഭയുടെ അംഗസംഖ്യ 24 ആയി ഉയര്‍ന്നു.
1. കെ. വിശ്വനാഥ് കാമത്ത്, 2. കെ. മോഹന്‍ദാസ് കാമത്ത്, 3. കെ. ജീവാനന്ദ കാമത്ത്, 4. കെ. ജനാര്‍ദ്ദന, 5. എ.എ. അബ്ദുല്‍ റഹ്‌മാന്‍, 6. ടി.എം. സൈനുദ്ദീന്‍, 7. ഖാദര്‍ നുള്ളിപ്പാടി, 8. ടി. കൃഷ്ണന്‍, 9. കെ. നിരഞ്ജന, 10. കെ. സവിത, 11. കടവത്ത് അബ്ദുല്ല ഹാജി, 12. കെ.എം. അബ്ദുല്‍ ഖാദര്‍, 13. കെ.എം. ഹസന്‍, 14. കെ.എസ്. സുലൈമാന്‍ ഹാജി, 15. എ.എം. കടവത്ത്, 16. പി.എച്ച്. അബ്ദുല്‍ ഹമീദ്, 17. എം.എസ്. അബ്ദുല്‍ ഖാദര്‍, 18. പുതിയപുര ഷംസുദ്ദീന്‍, 19. എം.എ. അബ്ദുല്ല മാസ്റ്റര്‍, 20. സി. വസന്ത ഷേണായ്, 21. കെ. ആര്‍. പത്മനാഭന്‍, 22. കൊപ്പല്‍ അബ്ദുല്ല, 23. പി.ബി. സല്‍മ, 24. കെ.വി. മാധവന്‍ എന്നിവരാണ് ഈ സഭയില്‍ ഉണ്ടായിരുന്നത്. ചെയര്‍മാന്‍ കെ.എസ്. സുലൈമാന്‍ ഹാജി ആയിരന്നുവെങ്കില്‍ വൈസ് ചെയര്‍മാന്‍ കോണ്‍ഗ്രസിലെ കെ.ആര്‍. പത്മനാഭനായിരുന്നു. എന്നാല്‍ 1984 ഒക്‌ടോബര്‍ 1 മുതല്‍ 1988 ജനുവരി 31 വരെ കാസര്‍കോട് ജില്ലാ കലക്ടറായിരുന്ന കെ. നാരായണനാണ് നഗരസഭയുടെ ചുമതല വഹിച്ചത്.
മൂന്നാമത് നഗരസഭ ആയപ്പോള്‍ അംഗസംഖ്യ 28 ആയി ഉയര്‍ന്നു. മുസ്ലിം ലീഗിലെ ഹമീദലി ഷംനാടാണ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. എം.എല്‍.എ.യും എം.പിയും ഒക്കെയായി തിളങ്ങിയ ശേഷമാണ് ഹമീദലി ഷംനാട് നഗരഭരണത്തിന് ചുക്കാന്‍ പിടിക്കാനെത്തിയത് എന്നത് ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസ് ഐയിലെ പി.കെ. ബാലന്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. അവസാനത്തെ ഒന്നര വര്‍ഷം മുസ്ലിം ലീഗിലെ ടി.ഇ. അബ്ദുല്ലയാണ് ചെയര്‍മാന്‍ പദവി വഹിച്ചത്.
1. കെ. ജഗദീശ്, 2. കെ. ഗിരിധര്‍ കാമത്ത്, 3. കെ. ഭാസ്‌കര്‍ നായ്ക്, 4. എന്‍. ഭാസ്‌കര്‍ റാവു, 5. പി. ഭാസ്‌കരന്‍, 6. ഹമീദലി ഷംനാട്, 7. എ.എ. അബ്ദുല്‍ റഹ്‌മാന്‍, 8. കാപ്പി മുഹമ്മദ് ഹാജി, 9. അഡ്വ.എസ്.ജെ. പ്രസാദ്, 10. അഡ്വ. കെ. സുന്ദര്‍ റാവു, 11. കെ. ചന്ദ്രശേഖര, 12. കടവത്ത് അബ്ദുല്ല ഹാജി, 13. കെ.എം. ഹസന്‍, 14. പി.ബി. സല്‍മ, 15. എല്‍.എ. സുഹ്‌റ, 16. ടി.യു. ഹാജറ, 17. ടി.ഇ. അബ്ദുല്ല, 18. കെ.എം. അബ്ദുല്‍ ഹമീദ്, 19. ടി.പി. അബ്ദുല്ല ഹാജി, 20. എന്‍.കെ. മുഹമ്മദ് കുഞ്ഞി, 21. സി. വസന്ത ഷേണായ്, 22. കൊപ്പല്‍ അബ്ദുല്ല, 23. എന്‍. രഘുരാമ, 24. കെ.എ. അബ്ദുല്ലക്കുഞ്ഞി, 25. കെ.എ. താഹിര്‍, 26. കെ.എം. അബ്ദുല്‍ റഹ്‌മാന്‍, 27. ബി. മുകുന്ദന്‍, 28. പി.കെ. ബാലന്‍ എന്നിവരായിരുന്നു അംഗങ്ങള്‍.
1995ല്‍ ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല. നാഷണല്‍ ലീഗ് ശക്തി തെളിയിച്ച ഒരു കാലഘട്ടമായിരുന്നു അത്. അതുകൊണ്ട് തന്നെ മുസ്ലിം ലീഗിന് ഭരണം നഷ്ടപ്പെട്ടു. നാഷണല്‍ ലീഗിനും ഇടതുമുന്നണിക്കും കൂടി 11 ഉം ബി.ജെ.പിക്ക് 11ഉം മുസ്ലിം ലീഗിന് പത്തും അംഗങ്ങളാണ് അന്നത്തെ 32 അംഗ നഗരസഭാ കൗണ്‍സിലില്‍ ഉണ്ടായിരുന്നത്. ഇടത്-ഐ.എന്‍.എല്‍ സഖ്യത്തിലെ അഡ്വ. എസ്.ജെ. പ്രസാദ് ചെയര്‍മാനും ബി.ജെ.പിയിലെ അഡ്വ. കെ. സുന്ദര്‍റാവു വൈസ് ചെയര്‍മാനുമായി. ബി.ജെ.പി.അധികാരത്തില്‍ വരുന്നത് തടയാന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ഇടത്-ഐ.എന്‍.എല്‍ സഖ്യത്തിന് വോട്ട് നല്‍കുകയായിരുന്നു.
1. ശാരദ, 2. രവി കെ., 3. കസ്തൂരി, 4. എന്‍. സതീശന്‍, 5. കലാവതി, 6. സുശീല, 7. ഇബ്രാഹിം ഹാജി, 8. ബീഫാത്തിമ ഇബ്രാഹിം, 9. എ.എ. അബ്ദുല്‍ റഹ്‌മാന്‍, 10. കെ. സുമതി, 11. അഡ്വ.എസ്.ജെ. പ്രസാദ്, 12. അഡ്വ. കെ. സുന്ദര്‍ റാവു, 13. സൈഫുന്നിസ, 14. കെ. താരാനാഥ്, 15. ഷരീഫാ ടീച്ചര്‍, 16. കെ.എം. ഹസന്‍, 17. സുലൈമാന്‍ മൊയ്തീന്‍ സാല്‍കോ, 18. സുലൈമാന്‍ ഹാജി ബാങ്കോട്, 19. ഹാഷിം കടവത്ത്, 20. ടി.ഇ. അബ്ദുല്ല, 21. കെ.എം. അബ്ദുല്‍ ഹമീദ് ഹാജി, 22. എ. അബ്ദുല്‍ റഹ്‌മാന്‍, 23. മുഹമ്മദ് കുഞ്ഞി എന്‍.കെ., 24. വിജയഷെട്ടി, 25. ഗണേഷ്, 26. സൗദാബി, 27. കൊപ്പല്‍ അബ്ദുല്ല, 28. പപ്പു, 29. അഡ്വ. രാമചന്ദ്രന്‍, 30. കെ.ബി. ഗംഗാധരന്‍, 31. ജമീലാ അബ്ദുല്ല, 32. സുഗന്ധി മാധവന്‍ എന്നിവരാണ് യഥാക്രമം 1 മുതല്‍ 32 വരെയുള്ള വാര്‍ഡുകളില്‍ നിന്ന് വിജയിച്ചെത്തിയത്.
എന്നാല്‍ 2000 സെപ്തംബര്‍ 25 ന് നടന്ന വോട്ടെടുപ്പില്‍ മുസ്ലിം ലീഗ് മികച്ച ഭൂരിപക്ഷത്തോടെ ഭരണം തിരിച്ചുപിടിച്ചു. ടി.ഇ. അബ്ദുല്ല ചെയര്‍മാനും എ. അബ്ദുല്‍ റഹ്‌മാന്‍ വൈസ് ചെയര്‍മാനുമായി തിരഞ്ഞെടുക്കപ്പെട്ടു. അന്നും 32 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഒന്നുമുതല്‍ 32 വരെയുള്ള വാര്‍ഡുകളില്‍ നിന്ന് യഥാക്രമം തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവരാണ്: 1. അഹ്‌മദ് ചേരങ്കൈ, 2. ടി.കെ. മുഹമ്മദ് കുഞ്ഞി, 3. വിട്ടല്‍ദാസ് കാമത്ത്, 4. പുഷ്പാവതി, 5. എന്‍. സതീശന്‍, 6. ജയശ്രീ, 7. ഭാസ്‌കര, 8. സുശീല, 9. അഡ്വ. ബി. കരുണാകരന്‍, 10. ഖദീജാ ഇബ്രാഹിം, 11. ബീഫാത്തിമ ഇബ്രാഹിം, 12. ഇ. അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞിമാസ്റ്റര്‍, 13. മൊയ്തീന്‍ കൊല്ലമ്പാടി, 14. എം. സുമതി, 15. താരാപ്രസാദ്, 16. ഭാരതി ഗണേശ്, 17. ആസിഫ് എവറസ്റ്റ്, 18. സമീറാ സുലൈമാന്‍, 19. റാബിയാ മജീദ്, 20. വിജയന്‍, 21. ഹാഷിം കടവത്ത്, 22. ടി.ഇ. അബ്ദുല്ല (എതിരില്ലാതെ), 23. സറീനാ ഇബ്രാഹിം ഖലീല്‍, 24. എ. അബ്ദുല്‍ റഹ്‌മാന്‍, 25. ടി.ഇ. മുക്താര്‍, 26. മുഹമ്മദ് കുഞ്ഞി തായലങ്ങാടി, 27. വിദ്യാകര മല്ല്യ, 28. രാജലക്ഷ്മി, 29. ഖാദര്‍ ബങ്കര, 30. കൊപ്പല്‍ അബ്ദുല്ല, 31. നാരായണന്‍ കാവേരി, 32. സവിതാ കുമാരി.
2005ല്‍ നഗരസഭാ അധ്യക്ഷ പദവി വനിതാ സംവരണമായി. മുസ്ലിം ലീഗിലെ ബീഫാത്തിമ ഇബ്രാഹിം ചെയര്‍പേഴ്‌സണും എ. അബ്ദുല്‍ റഹ്‌മാന്‍ വൈസ് ചെയര്‍മാനുമായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴേക്കും കാസര്‍കോട് നഗരസഭാ വാര്‍ഡുകളുടെ എണ്ണം 35 ആയി ഉയര്‍ന്നിരുന്നു.
1. വിജയന്‍, 2. ടി.കെ.മുഹമ്മദ് കുഞ്ഞി, 3. വിട്ടല്‍ദാസ് കാമത്ത്, 4. പി. രമേശന്‍, 5. കെ. രവി, 6. ഗണപതി, 7. പി.എന്‍. നിഷ, 8. രാധാകൃഷ്ണ, 9. അഡ്വ. ബി. കരുണാകരന്‍, 10. മമ്മുചാല, 11. ഇ.അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞിമാസ്റ്റര്‍, 12. ഫാത്തിമാ സുലൈമാന്‍, 13. ബീഫാത്തിമ ഇബ്രാഹിം, 14. സഫിയ കെ.എസ്. തങ്ങള്‍, 15. അഡ്വ. ജമാല്‍, 16. ശരത് കുമാര്‍, 17. ജഗദീശ്, 18. എ. അബ്ദുല്‍ റഹ്‌മാന്‍, 19. കെ.എം. അബ്ദുല്‍ റഹ്‌മാന്‍, 20. ടി.ഇ. മുക്താര്‍, 21. ഹബീബ് റഹ്‌മാന്‍, 22. റാബിയ മജീദ്, 23. താഹിറാ സത്താര്‍, 24. ജമീലാ മുഹമ്മദ് കുഞ്ഞി, 25. ജമീലാ ഷാഫി, 26. ടി.ഇ. അബ്ദുല്ല, 27. സൈബുന്നിസ, 28. ദുര്‍ഗ, 29. ഖൈറുന്നിസ മുഹമ്മദ് കുഞ്ഞി, 30. വിദ്യാകര മല്ല്യ, 31. മനോഹരന്‍, 32. ഖാദര്‍ ബങ്കര, 33. റുഖിയാബി, 34.സുനിത, 35. കെ. പത്മനാഭന്‍ എന്നിവര്‍ ഒന്നുമുതല്‍ 35 വരെയുള്ള വാര്‍ഡുകളിലേക്ക് യഥാക്രമം തിരഞ്ഞെടുക്കപ്പെട്ടു. ടി.ഇ. അബ്ദുല്ല, ബീഫാത്തിമ ഇബ്രാഹിം, ടി.ഇ. മുക്താര്‍, ജമീലാ മുഹമ്മദ് കുഞ്ഞി, ജമീലാ ഷാഫി എന്നീ അഞ്ച് അംഗങ്ങള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ശ്രദ്ധേയമായി.
2010ല്‍ കാസര്‍കോട് നഗരസഭയിലെ അംഗങ്ങളുടെ എണ്ണം ഉയര്‍ന്ന് 38 ആയി. മുസ്ലിം ലീഗ് മികച്ച പ്രകടനത്തോടെ ഭരണം നിലനിര്‍ത്തി. ടി.ഇ. അബ്ദുല്ല വീണ്ടും നഗരസഭാ അധ്യക്ഷനായി. ബീഫാത്തിമ ഇബ്രാഹിം വൈസ് ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു.
1. മുഹമ്മദ് മുഷ്താഖ്, 2. അബ്ബാസ് ബീഗം, 3. ആയിഷത്ത് റുമൈസ, 4. അനിത, 5. നിര്‍മ്മല, 6. ജ്യോതി, 7. ചന്ദ്രശേഖരന്‍, 8. കലാവതി, 9. പി. രമേശന്‍, 10. അര്‍ജ്ജുനന്‍ തായലങ്ങാടി, 11. ബീഫാത്തിമ ഇബ്രാഹിം, 12. ഇ. അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞിമാസ്റ്റര്‍, 13. നജ്മുന്നിസ മമ്മു, 14. ടി.എ. മുഹമ്മദ് കുഞ്ഞി തുരുത്തി, 15. മജീദ് കൊല്ലമ്പാടി, 16. ഖാലിദ് പച്ചക്കാട്, 17. എം. സുമതി, 18. സരിത, 19. രൂപാറാണി, 20. ഫൗസിയാ റാഷിദ്, 21. നൈമുന്നിസ, 22. സഫിയാ മൊയ്തീന്‍, 23. താഹിറാ സത്താര്‍, 24. സുലൈമാന്‍ ഹാജി ബാങ്കോട്, 25. എം. കുഞ്ഞിമൊയ്തീന്‍, 26. എല്‍.എ. മഹ്‌മൂദ് ഹാജി, 27. ടി.ഇ. അബ്ദുല്ല, 28. ഹാഷിം കടവത്ത്, 29. സുമയ്യ മൊയ്തീന്‍, 30. എ. അബ്ദുല്‍ റഹ്‌മാന്‍, 31. മുഹമ്മദ് കുഞ്ഞി തായലങ്ങാടി, 32. ശ്രീലത, 33. അശ്വിനി ബീരന്ത്ബയല്‍, 34. ഖാദര്‍ ബങ്കര, 35. സൈഫുന്നിസ ഹനീഫ്, 36. ജി. നാരായണന്‍, 37. സുരാജ്, 38. ലീലാമണി എന്നിവരാണ് യഥാക്രമം 38 വരെയുള്ള വാര്‍ഡുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
2015ലും മുസ്ലിം ലീഗ് തന്നെ കാസര്‍കോട് നഗരത്തിന്റെ ഭരണം തുടര്‍ന്നു. ബീഫാത്തിമ ഇബ്രാഹിം ചെയര്‍പേഴ്‌സണായി. എല്‍.എ. മഹ്‌മൂദ് ഹാജിയായിരുന്നു വൈസ് ചെയര്‍മാന്‍.
ഒന്നുമുതല്‍ 38 വാര്‍ഡുകളിലെ കൗണ്‍സിലര്‍ യഥാക്രമം ഇവരായിരുന്നു.
1. മിസിരിയാ ഹമീദ്, 2. ഹാജറാ മുഹമ്മദ് കുഞ്ഞി, 3. ഹനീഫ, 4. രമേശ് പി., 5. ദുഗ്ഗപ്പ, 6. രവീന്ദ്ര പൂജാരി, 7. കെ. ശാന്താ ഷെട്ടി, 8. കെ. ശങ്കര, 9. ജാനകി, 10. സവിത കെ., 11. ഹമീദ് ബെദിര, 12. മുംതാസ് അബൂബക്കര്‍, 13. എല്‍.എ. മഹ്‌മൂദ് ഹാജി, 14. സമീറാ അബ്ദുല്‍ റസാഖ്, 15. ബീഫാത്തിമ ഇബ്രാഹിം, 16. ഹസീനാ അമീര്‍, 17. ദിനേശ് കെ., 18. സുജിത്, 19. കെ.എസ്.ജയപ്രകാശ്, 20. റാഷിദ് പൂരണം, 21. കെ.എം അബ്ദുല്‍ റഹ്‌മാന്‍ (ഉപതിരഞ്ഞെടുപ്പില്‍ മൊയ്തീന്‍ കമ്പ്യൂട്ടര്‍) 22. വിശ്വനാഥന്‍ (ഉപതിരഞ്ഞെടുപ്പില്‍ റീത്ത ആര്‍.), 23. അഡ്വ. വി.എം. മുനീര്‍, 24. നൈമുന്നിസ എം., 25. ഫര്‍സാന ശിഹാബുദ്ദീന്‍, 26.സെല്‍വാന ഫൈസര്‍, 27. ഫര്‍സാന ഹസൈന്‍, 28. നസീറാ ഇസ്മായില്‍, 29. അഹ്‌മദ് മുജീബ് തളങ്കര, 30. റംസീനാ റിയാസ്, 31. സമീനാ മുജീബ്, 32. ശ്രീലത എം. 33. അരുണ്‍ കുമാര്‍, 34. സിയാനാ ഹനീഫ്, 35. മുഹമ്മദ് ഹാരിസ് ബന്നു, 36. പ്രേമ (ഉപതിരഞ്ഞെടുപ്പില്‍ രഹ്‌ന എസ്.), 37. ഉമ എം., 38. കെ.ജി. മനോഹരന്‍.
നഗരത്തിന്റെ പുതിയ കുതിപ്പ് ലക്ഷ്യം വെച്ച് മുസ്ലിം ലീഗിലെ അഡ്വ. വി.എം. മുനീറിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ഇന്നലെ (2020 ഡിസംബര്‍ 28)നിലവില്‍ വന്നു. പുതുമുഖം ഷംസീദാ ഫിറോസ് വൈസ് ചെയര്‍പേഴ്‌സണുമായി. ഇത്തവണയും 38 അംഗങ്ങളാണുള്ളത്.
1. മുഹമ്മദ് മുഷ്താഖ്, 2. അബ്ബാസ് ബീഗം, 3. ഷംസീദാ ഫിറോസ്, 4. അശ്വിനി, 5. എ. ഹേമലത, 6. കെ.ജി. പവിത്ര, 7. വരപ്രസാദ്, 8. ശാരദ, 9. പി. രമേശന്‍, 10. കെ. സവിത ടീച്ചര്‍, 11. സമീറാ അബ്ദുല്‍ റസാഖ്, 12. മമ്മുചാല, 13. അസ്മാ മുഹമ്മദ്, 14. ബി.എസ്. സൈനുദ്ദീന്‍, 15. മജീദ് കൊല്ലമ്പാടി, 16. ഖാലിദ് പച്ചക്കാട്, 17. ലളിത, 18. വിമലാശ്രീധര്‍, 19. ഡി. രഞ്ജിത, 20. ഫാത്തിമത്ത് ഹസീന, 21. ഷക്കീനാ മൊയ്തീന്‍ കമ്പ്യൂട്ടര്‍, 22. ആയിഷത്ത് ആഫില,23. സഫിയാ മൊയ്തീന്‍, 24. അഡ്വ. വി.എം. മുനീര്‍, 25. ഇഖ്ബാല്‍ ബാങ്കോട്, 26. സഹീര്‍ ആസിഫ്, 27. കെ.എം. സിദ്ധീഖ് ചക്കര, 28. റീത്ത ആര്‍., 29. സുമയ്യ മൊയ്തീന്‍, 30. എം.എസ്. സകരിയ, 31. മുഹമ്മദ് കുഞ്ഞി തായലങ്ങാടി, 32. എം. ശ്രീലത, 33. കെ. വീണാകുമാരി, 34. അബ്ദുല്‍ റഹ്‌മാന്‍, 35. സിയാന ഹനീഫ്, 36. കെ. രജനി, 37. അജിത് കുമാര്‍, 38. എം. ഉമ എന്നിവര്‍ ഒന്നുമുതല്‍ 38 വരെയുള്ള വാര്‍ഡുകളില്‍ നിന്ന് യഥാക്രമം തിരഞ്ഞെടുക്കപ്പെട്ടു.