സീതാംഗോളി ടൗണിലെ വഴിയിടം യാഥാര്‍ത്ഥ്യമാകുന്നു

ബദിയടുക്ക: സീതാംഗോളി ടൗണിലെ വഴിയിടം യാഥാര്‍ത്ഥ്യമാകുന്നു. നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കെ മേല്‍ക്കൂര പാറിപോയതിനാല്‍ പ്രവൃത്തി മുടങ്ങിയ വഴിയിടത്തിന്റെ പണിയാണ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. പുത്തിഗെ പഞ്ചായത്തില്‍ ശുചിത്ര മിഷന്‍ നടപ്പിലാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി വഴിയാണ് ശുചിമുറി സമുച്ചയവും വഴിയോര വിശ്രമ കേന്ദ്രവും നിര്‍മ്മിക്കുന്നത്. ബന്ധപ്പെട്ട വകുപ്പിന്റെ അനുവാദം ലഭിക്കാത്തത് കാരണമാണ് ഷീറ്റ് പാകിയ മേല്‍ക്കൂരയുള്ള കെട്ടിടം പണിയുന്നത്. പുത്തിഗെ പഞ്ചായത്തിന് സീതാംഗോളി ടൗണില്‍ സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡ് […]

ബദിയടുക്ക: സീതാംഗോളി ടൗണിലെ വഴിയിടം യാഥാര്‍ത്ഥ്യമാകുന്നു. നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കെ മേല്‍ക്കൂര പാറിപോയതിനാല്‍ പ്രവൃത്തി മുടങ്ങിയ വഴിയിടത്തിന്റെ പണിയാണ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. പുത്തിഗെ പഞ്ചായത്തില്‍ ശുചിത്ര മിഷന്‍ നടപ്പിലാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി വഴിയാണ് ശുചിമുറി സമുച്ചയവും വഴിയോര വിശ്രമ കേന്ദ്രവും നിര്‍മ്മിക്കുന്നത്. ബന്ധപ്പെട്ട വകുപ്പിന്റെ അനുവാദം ലഭിക്കാത്തത് കാരണമാണ് ഷീറ്റ് പാകിയ മേല്‍ക്കൂരയുള്ള കെട്ടിടം പണിയുന്നത്. പുത്തിഗെ പഞ്ചായത്തിന് സീതാംഗോളി ടൗണില്‍ സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡ് വശത്ത് ലഭിച്ച നാല് സെന്റ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്. പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം ഉദ്ദേശിച്ചിടത്ത് സ്ഥലം ലഭിക്കാത്ത സ്ഥിതിയുണ്ടായി. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപ്പെട്ട് നാല് സെന്റ് സ്ഥലം ലഭ്യമാക്കി റോഡ് വികസനം വരുമ്പോള്‍ തടസ്സമില്ലാത്തിടത്ത് പദ്ധതി നടപ്പിലാക്കുന്നത്.
പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമുള്ള ശുചിമുറികള്‍, മുലയൂട്ടല്‍ കേന്ദ്രം, കോഫി ഷെഡ് എന്നിവയുള്‍പ്പെടെയുള്ള വഴിയിടമാണിത്. നടത്തിപ്പ് ചെലവിനുള്ള തുക കണ്ടെത്തുന്നതിന് കോഫി ഷോപ്പ് ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കാന്‍ പറ്റുന്നതായിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. അതിനാല്‍ തന്നെ വഴിയാത്രക്കാരെ ആകര്‍ഷിക്കും വിധത്തിലുള്ള സംവിധാനങ്ങളോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനം.
20 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പണിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ശുചിമുറി നിര്‍മ്മിക്കാന്‍ തീരുമാനിച്ചുവെങ്കിലും സ്ഥലം ലഭ്യമല്ലാത്തതിനാല്‍ നടപ്പിലായില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൗണില്‍ നിന്ന് അല്‍പം മാറി 15 ലക്ഷം രൂപയോളം ചെലവഴിച്ച് ബസ് സ്റ്റാന്റ് കെട്ടിടം നിര്‍മ്മിച്ചിരുന്നു.
എന്നാല്‍ പാറപ്പുറം എന്നതിനാലും ബസുകള്‍ക്ക് സുഗമമായി കടന്നെത്താന്‍ പറ്റാത്തതുമായ ഈ സ്ഥലത്തേക്ക് ബസുകള്‍ പ്രവേശിച്ചിരുന്നില്ല. പിന്നിടം ആ കെട്ടിടം കെ.എസ്.ഇ.ബി സീതാംഗോളി സബ് സ്റ്റേഷനായി മാറ്റി. പെര്‍ള, പുത്തൂര്‍, സുള്ള്യ, കുമ്പള, മായിപ്പാടിയിലൂടെ മംഗളൂരുവിലേക്ക് പോകേണ്ട ബസുകള്‍ കടന്ന് പോകുന്നത് സീതാംഗോളിയിലൂടെയാണ്.
ഇവിടെയെത്തുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാനോ ശുചിമുറിയില്‍ പോകാനോ സൗകര്യമില്ലാതെ ദുരിതത്തിലായിരുന്നു.
എച്ച്.എ.എല്‍, കിന്‍ഫ്രയും സ്ഥിതി ചെയ്യുന്നതും ടൂറിസ്റ്റ് ഭൂപടത്തില്‍ ഇടം തേടിയ പൊസഡിഗുമ്പെ, അനന്തപുരം തടാക ക്ഷേത്രം, ബേള വ്യാകുല മാതാ ചര്‍ച്ച് എന്നിവ സ്ഥിതി ചെയ്യുന്നതും സീതാംഗോളി ടൗണിനരികിലാണ്.

Related Articles
Next Story
Share it