റോഡിന് വേണ്ടി അശ്രദ്ധമായി മണ്ണ് നീക്കല്‍; കുടിവെള്ള പൈപ്പ് പൊട്ടി റോഡ് ചെളിക്കുളമായി

കാഞ്ഞങ്ങാട്: ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി മണ്ണ് അശ്രദ്ധമായി നീക്കുന്നതിനാല്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത് പതിവാകുന്നു. ചെമ്മട്ടംവയല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്താണ് പൈപ്പ് പൊട്ടിയത്. ഇതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. കുഴല്‍ കിണറിലും കിണറുകളിലും വെള്ളം വറ്റിക്കൊണ്ടിരിക്കുമ്പോള്‍ പൈപ്പ് വെള്ളം കൂടി ഇല്ലാതാകുന്ന സ്ഥിതി വന്നതോടെയാണ് നാട്ടുകാര്‍ ബുദ്ധിമുട്ടിലായത്. മൂന്ന് പൈപ്പ് ലൈനുകള്‍ പൊട്ടിയതോടെ റോഡ് ചെളിക്കുളമായി മാറി. പാക്കം വീട് തറവാട്ടിലേക്കും സമീപത്തെ നിരവധി വീടുകളിലേക്കുമുള്ള പൈപ്പ് ലൈനുകളാണ് പൊട്ടിയത്. കുളിയന്‍മരം ഭാഗത്തേക്കും കുടിവെള്ളം മുടങ്ങിയിട്ടുണ്ട്. […]

കാഞ്ഞങ്ങാട്: ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി മണ്ണ് അശ്രദ്ധമായി നീക്കുന്നതിനാല്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത് പതിവാകുന്നു. ചെമ്മട്ടംവയല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്താണ് പൈപ്പ് പൊട്ടിയത്. ഇതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. കുഴല്‍ കിണറിലും കിണറുകളിലും വെള്ളം വറ്റിക്കൊണ്ടിരിക്കുമ്പോള്‍ പൈപ്പ് വെള്ളം കൂടി ഇല്ലാതാകുന്ന സ്ഥിതി വന്നതോടെയാണ് നാട്ടുകാര്‍ ബുദ്ധിമുട്ടിലായത്. മൂന്ന് പൈപ്പ് ലൈനുകള്‍ പൊട്ടിയതോടെ റോഡ് ചെളിക്കുളമായി മാറി. പാക്കം വീട് തറവാട്ടിലേക്കും സമീപത്തെ നിരവധി വീടുകളിലേക്കുമുള്ള പൈപ്പ് ലൈനുകളാണ് പൊട്ടിയത്. കുളിയന്‍മരം ഭാഗത്തേക്കും കുടിവെള്ളം മുടങ്ങിയിട്ടുണ്ട്. മടിക്കൈ മുക്കുഴിയില്‍ നിന്നുള്ള വെള്ളമാണ് ഇവിടെ പൈപ്പുകളില്‍ എത്തിക്കുന്നത്. മടിക്കൈയിലും നീര്‍ ചാലുകളെല്ലാം വറ്റി വരണ്ടു കൊണ്ടിരിക്കുമ്പോഴാണ് ഇവിടെ നിന്നുമെത്തിക്കുന്ന വെള്ളം പാഴാകുന്നത്.

Related Articles
Next Story
Share it