സാമുവല്‍ ഓര്‍മപ്പെടുത്തുന്ന ജലപാഠം
മാനവികതയും ഫുട്ബോളുമാണ് 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമ ചര്‍ച്ച ചെയ്ത പ്രമേയം. എന്നാല്‍ ലോക ജല ദിനമായ ഇന്ന് ആ സിനിമയും അതിലെ ലീഡിങ് കഥാപാത്രവും ഒരിക്കല്‍ കൂടി ചര്‍ച്ചയാവട്ടെ. ജലസാക്ഷരത ക്ലാസ്സുകളുടെ ഭാഗമായി സംസാരിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ ഓര്‍മ്മപ്പെടുത്തുന്ന പേരാണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രവും സാമുവലും.ചിത്രത്തില്‍ കുഞ്ഞിപ്പ എന്ന കഥാപത്രം ടാപ് തുറന്ന് വെള്ളം അമിതമായി ഉപയോഗിക്കുന്നത് കാണുന്ന സാമുവല്‍ പതിവില്ലാത്ത വിധം ദേഷ്യപ്പെടുന്നു 'Off Water U waste Water' […]

മാനവികതയും ഫുട്ബോളുമാണ് 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമ ചര്‍ച്ച ചെയ്ത പ്രമേയം. എന്നാല്‍ ലോക ജല ദിനമായ ഇന്ന് ആ സിനിമയും അതിലെ ലീഡിങ് കഥാപാത്രവും ഒരിക്കല്‍ കൂടി ചര്‍ച്ചയാവട്ടെ. ജലസാക്ഷരത ക്ലാസ്സുകളുടെ ഭാഗമായി സംസാരിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ ഓര്‍മ്മപ്പെടുത്തുന്ന പേരാണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രവും സാമുവലും.
ചിത്രത്തില്‍ കുഞ്ഞിപ്പ എന്ന കഥാപത്രം ടാപ് തുറന്ന് വെള്ളം അമിതമായി ഉപയോഗിക്കുന്നത് കാണുന്ന സാമുവല്‍ പതിവില്ലാത്ത വിധം ദേഷ്യപ്പെടുന്നു 'Off Water U waste Water' ആ രംഗം ഈ ജല ദിനത്തില്‍ മനസ്സിരുത്തി കാണേണ്ടത് തന്നെയാണ്.
Off Water U waste Water ഇടവേളകളില്ലാതെ ജല സംരക്ഷണ ക്ലാസുകള്‍ യഥേഷ്ടം ലഭിക്കുന്ന പ്രബുദ്ധ മലയാളി സമൂഹത്തിനാണ് സാമുവലിന്റെ ട്യൂഷന്.
ജല ദൗര്‍ലഭ്യത്തിന്റെ ഭീകരമായ അവസ്ഥയിലൂടെ കടന്നു പോയ, തന്റെ ഭൂതകാലമാവാം സാമുവലിനെ ജല സാക്ഷരതയുടെ പ്രചാരകനാവാന്‍ പ്രേരിപ്പിക്കുന്നത്. സാമുവലിന്റെ ജല പാഠവും ജല സാക്ഷരതയുടെ പ്രാധാന്യവും ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് ഈ ജലദിനവും കടന്നു പോവുന്നത്.
ഇനിയൊരു ലോക മഹായുദ്ധമുണ്ടെങ്കില്‍ അത് വെള്ളത്തിന് വേണ്ടിയായിരിക്കുമെന്നും ജലം നാളേക്കായി കരുതി വെക്കണമെന്നും എത്രയോ പ്രഭാഷണങ്ങളില്‍ നാം കേട്ടു കഴിഞ്ഞു. എന്നാല്‍ ജല ഉപയോഗത്തില്‍ നാം പുലര്‍ത്തേണ്ട സൂക്ഷ്മത തുടരുന്നുണ്ടോ എന്നൊരു പുനര്‍ വിചിന്തനത്തിന് കൂടി ഇന്നീ ദിവസം വേദിയാവട്ടെ.
വരുന്ന തലമുറക്ക് കൈമാറേണ്ട, ജല സ്രോതസ്സുകള്‍ അതിന്റെ സംരക്ഷണം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പലര്‍ക്കും ക്ലീഷേയാണ്, പ്രഹസനമാണ്. ജല ഉപയോഗത്തിന്റെ വര്‍ധനവും ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ നിസ്സംഗതയും വലിയ ആശങ്കകളാണ് പുതിയ കാലത്ത് സൃഷ്ട്ടിക്കുന്നത്.
ജല സംരക്ഷണ അവബോധം പോസ്റ്ററുകളില്‍ ഒതുക്കാതെ
അതൊരു സാമൂഹിക ഉത്തരവാദിത്തമാണെന്ന തിരിച്ചറിവോടെ നമുക്ക് സാമുവലിനൊപ്പം കൈകോര്‍ക്കാം.
-മൂസ ബാസിത്