കുമ്പള ദേശീയപാതയിലെ വെള്ളക്കെട്ട് ദുരിതമായി; ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെട്ടു
കുമ്പള: കുമ്പള ടൗണില്‍ ദേശീയപാതാ സര്‍വീസ് റോഡിലെ വെള്ളക്കെട്ട് ദുരിതക്കയമായി. കുഴിയില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍ മറിഞ്ഞു.കുഴിയില്‍ വീണ് അടിഭാഗം തട്ടി പല കാറുകള്‍ക്കും കേടുപാട് പറ്റി. കുമ്പള ബദര്‍ ജുമാ മസ്ജിദിന്റെ മുന്‍വശത്തെ സര്‍വീസ് റോഡിലാണ് ദുരിതം. രണ്ട് ദിവസം മുമ്പാണ് ഇവിടെ വന്‍കുഴി പ്രത്യക്ഷപ്പെട്ടത്. മഴവെള്ളം കുഴിയില്‍ കെട്ടിനില്‍ക്കുന്നത് കാരണം കുഴി അറിയുന്നില്ല. അത് കാരണമാണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്. രാത്രിയിലാണ് കൂടുതല്‍ വാഹനങ്ങളും കുഴിയില്‍ വീണ് അപകടത്തില്‍പെടുന്നത്. പലരുടെയും മൊബൈല്‍ ഫോണുകളും വെള്ളത്തില്‍ വീണ് […]

കുമ്പള: കുമ്പള ടൗണില്‍ ദേശീയപാതാ സര്‍വീസ് റോഡിലെ വെള്ളക്കെട്ട് ദുരിതക്കയമായി. കുഴിയില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍ മറിഞ്ഞു.
കുഴിയില്‍ വീണ് അടിഭാഗം തട്ടി പല കാറുകള്‍ക്കും കേടുപാട് പറ്റി. കുമ്പള ബദര്‍ ജുമാ മസ്ജിദിന്റെ മുന്‍വശത്തെ സര്‍വീസ് റോഡിലാണ് ദുരിതം. രണ്ട് ദിവസം മുമ്പാണ് ഇവിടെ വന്‍കുഴി പ്രത്യക്ഷപ്പെട്ടത്. മഴവെള്ളം കുഴിയില്‍ കെട്ടിനില്‍ക്കുന്നത് കാരണം കുഴി അറിയുന്നില്ല. അത് കാരണമാണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്. രാത്രിയിലാണ് കൂടുതല്‍ വാഹനങ്ങളും കുഴിയില്‍ വീണ് അപകടത്തില്‍പെടുന്നത്. പലരുടെയും മൊബൈല്‍ ഫോണുകളും വെള്ളത്തില്‍ വീണ് നശിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.