രണ്ടാം തവണയും ഉപയോഗത്തിനിടെവാഷിങ്ങ് മെഷീന്‍ പൊട്ടിത്തെറിച്ചു
കാഞ്ഞങ്ങാട്: രണ്ടുമാസം മുമ്പ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പുറംചട്ട മാത്രം മാറ്റി നല്‍കിയ വാഷിങ്ങ് മെഷീന്‍ ഉപയോഗത്തിനിടെ വീണ്ടും പൊട്ടിത്തെറിച്ചു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സംഭവം. പള്ളിക്കര കല്ലിങ്കാലിലെ കുഞ്ഞബ്ദുല്ലയുടെ വീട്ടിലാണ് അപകടം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് മെഷീന്‍ വാങ്ങിയത്. ഈ വര്‍ഷം ഏപ്രിലിലാണ് പൊട്ടിത്തെറിച്ചത്. കമ്പനിയിലും കടയിലും പരാതി നല്‍കിയെങ്കിലും ആദ്യം ഗൗനിച്ചിരുന്നില്ല. നിരന്തര സമ്മര്‍ദ്ദത്തിനൊടുവില്‍ മെഷീന്‍ മാറ്റി തരാമെന്ന് അറിയിച്ചെങ്കിലും കുറെ സമയമെടുക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കമ്പനിയെ […]

കാഞ്ഞങ്ങാട്: രണ്ടുമാസം മുമ്പ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പുറംചട്ട മാത്രം മാറ്റി നല്‍കിയ വാഷിങ്ങ് മെഷീന്‍ ഉപയോഗത്തിനിടെ വീണ്ടും പൊട്ടിത്തെറിച്ചു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സംഭവം. പള്ളിക്കര കല്ലിങ്കാലിലെ കുഞ്ഞബ്ദുല്ലയുടെ വീട്ടിലാണ് അപകടം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് മെഷീന്‍ വാങ്ങിയത്. ഈ വര്‍ഷം ഏപ്രിലിലാണ് പൊട്ടിത്തെറിച്ചത്. കമ്പനിയിലും കടയിലും പരാതി നല്‍കിയെങ്കിലും ആദ്യം ഗൗനിച്ചിരുന്നില്ല. നിരന്തര സമ്മര്‍ദ്ദത്തിനൊടുവില്‍ മെഷീന്‍ മാറ്റി തരാമെന്ന് അറിയിച്ചെങ്കിലും കുറെ സമയമെടുക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കമ്പനിയെ ബന്ധപ്പെട്ടപ്പോള്‍ പുറംചട്ട മാത്രം മാറ്റിത്തരാമെന്ന് പറഞ്ഞു. ഈ രീതിയിലുള്ള മോഡല്‍ ഉല്‍പ്പാദനം നിര്‍ത്തി യെന്ന് പറഞ്ഞായിരുന്നു പുറംചട്ട മാറ്റാമെന്ന് അറിയിച്ചത്. മാറ്റിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണ്ടും പൊട്ടിത്തെറിച്ചത്. വീട്ടുകാര്‍ ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.