ശക്തമായ മഴയില്‍ ഉദയമംഗലം ക്ഷേത്രക്കുളത്തിന്റെ ചുറ്റുമതിലും പാലക്കുന്ന് ക്ഷേത്ര പുറം മതിലും തകര്‍ന്നു

പാലക്കുന്ന്: വെള്ളിയാഴ്ച്ച രാത്രി പെയ്ത ശക്തമായ മഴയില്‍ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രക്കുളത്തിന്റെ വടക്കേ ഭാഗത്തെ ചുറ്റുമതില്‍ ഇടിഞ്ഞു താഴ്ന്നു. കുളത്തിന്റെ തെക്ക്ഭാഗത്തെ മതില്‍ 2017 ലെ കാലവര്‍ഷക്കെടുതിയില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ലക്ഷങ്ങള്‍ ചെലവിട്ടാണ് അത് പുനഃനിര്‍മിച്ചിച്ചത്. ചെരിപ്പാടി ദേവസ്വം കമ്മിറ്റി നല്‍കിയ 10 സെന്റും ക്ഷേത്ര ഭരണ സമിതി വിശ്വാസികളുടെ സഹകരണത്തോടെ വാങ്ങിയ ആറര സെന്റും ചേര്‍ന്ന ഭൂമിയില്‍ ക്ഷേത്ര യു.എ.ഇ. കമ്മിറ്റി 32 ലക്ഷത്തോളം രൂപ ചെലവില്‍ 10 വര്‍ഷം മുന്‍പ് നിര്‍മിച്ച് സമര്‍പ്പിച്ചതാണ് ഏറെ […]

പാലക്കുന്ന്: വെള്ളിയാഴ്ച്ച രാത്രി പെയ്ത ശക്തമായ മഴയില്‍ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രക്കുളത്തിന്റെ വടക്കേ ഭാഗത്തെ ചുറ്റുമതില്‍ ഇടിഞ്ഞു താഴ്ന്നു.
കുളത്തിന്റെ തെക്ക്ഭാഗത്തെ മതില്‍ 2017 ലെ കാലവര്‍ഷക്കെടുതിയില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ലക്ഷങ്ങള്‍ ചെലവിട്ടാണ് അത് പുനഃനിര്‍മിച്ചിച്ചത്. ചെരിപ്പാടി ദേവസ്വം കമ്മിറ്റി നല്‍കിയ 10 സെന്റും ക്ഷേത്ര ഭരണ സമിതി വിശ്വാസികളുടെ സഹകരണത്തോടെ വാങ്ങിയ ആറര സെന്റും ചേര്‍ന്ന ഭൂമിയില്‍ ക്ഷേത്ര യു.എ.ഇ. കമ്മിറ്റി 32 ലക്ഷത്തോളം രൂപ ചെലവില്‍ 10 വര്‍ഷം മുന്‍പ് നിര്‍മിച്ച് സമര്‍പ്പിച്ചതാണ് ഏറെ മോടിയുള്ള ഈ ക്ഷേത്രക്കുളം. കാലവര്‍ഷം തീരുന്നത്തോടെ ജലനിരപ്പ് താഴ്ന്ന ശേഷം ചുറ്റുമതില്‍ തകരുന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി അനുയോജ്യമായ നടപടികള്‍ കൈകൊള്ളുമെന്ന് പ്രസിഡന്റ് ബാലകൃഷ്ണന്‍ ഉദയമംഗലം പറഞ്ഞു.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ തെക്കേ ഭാഗത്തെ പുറം മതിലും ശക്തമായ മഴയില്‍ ഇതേ ദിവസം രാത്രി നിലം പൊത്തി. രണ്ട് ലക്ഷത്തില്‍ പരം രൂപ ചിലവിട്ട് ചെങ്കല്ലുപയോഗിച്ച് ഒരു മാസം മുന്‍പ് പുനര്‍നിര്‍മാണം പൂര്‍ത്തിയായ മതിലിന് 100 മീറ്ററോളം നീളം വരും.

Related Articles
Next Story
Share it