പുലിയുടെ നിരന്തരസാന്നിധ്യം ഉറപ്പിച്ച് ഗ്രാമവാസികള്‍; ജാഗ്രതയോടെ വനംവകുപ്പ് അധികൃതര്‍

മുളിയാര്‍: ജനവാസകേന്ദ്രങ്ങളില്‍ പുലിയുടെ നിരന്തരസാന്നിധ്യം ഗ്രാമവാസികള്‍ ഉറപ്പിച്ചു. കാനത്തൂര്‍ മൂടയംവീട്ടിലെ വിഭ രാജീവിന്റെ വീട്ടുമുറ്റത്താണ് ഏറ്റവുമൊടുവില്‍ പുലി പ്രത്യക്ഷപ്പെട്ടത്. വളര്‍ത്തുനായയെ പിടികൂടിയാണ് പുലി മടങ്ങിയത്. ഒരാഴ്ച മുമ്പ് കാറടുക്ക പഞ്ചായത്തിലെ അടുക്കത്തൊട്ടിയിലും കര്‍മ്മംതൊടിയിലും മണിക്കൂറുകളുടെ ഇടവേളയില്‍ പുലിയെ കണ്ടിരുന്നു. ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള മൂടയംവീട്ടിലും പുലിയെ കണ്ടതോടെ ഗ്രാമവാസികളില്‍ ഭീതി ഇരട്ടിക്കുകയാണ്. പുലിയുടെ സാന്നിധ്യം വ്യക്തമായതോടെ മൂടയം വീടിന് സമീപം വനപാലകര്‍ ക്യാമറ സ്ഥാപിച്ചു. പുലിയെ കണ്ടതായി പറയുന്ന മറ്റ് പ്രദേശങ്ങളില്‍ നേരത്തെ വനപാലകര്‍ […]

മുളിയാര്‍: ജനവാസകേന്ദ്രങ്ങളില്‍ പുലിയുടെ നിരന്തരസാന്നിധ്യം ഗ്രാമവാസികള്‍ ഉറപ്പിച്ചു. കാനത്തൂര്‍ മൂടയംവീട്ടിലെ വിഭ രാജീവിന്റെ വീട്ടുമുറ്റത്താണ് ഏറ്റവുമൊടുവില്‍ പുലി പ്രത്യക്ഷപ്പെട്ടത്. വളര്‍ത്തുനായയെ പിടികൂടിയാണ് പുലി മടങ്ങിയത്. ഒരാഴ്ച മുമ്പ് കാറടുക്ക പഞ്ചായത്തിലെ അടുക്കത്തൊട്ടിയിലും കര്‍മ്മംതൊടിയിലും മണിക്കൂറുകളുടെ ഇടവേളയില്‍ പുലിയെ കണ്ടിരുന്നു. ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള മൂടയംവീട്ടിലും പുലിയെ കണ്ടതോടെ ഗ്രാമവാസികളില്‍ ഭീതി ഇരട്ടിക്കുകയാണ്. പുലിയുടെ സാന്നിധ്യം വ്യക്തമായതോടെ മൂടയം വീടിന് സമീപം വനപാലകര്‍ ക്യാമറ സ്ഥാപിച്ചു. പുലിയെ കണ്ടതായി പറയുന്ന മറ്റ് പ്രദേശങ്ങളില്‍ നേരത്തെ വനപാലകര്‍ കൂടുകള്‍ സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയില്ല. വനംവകുപ്പ് അധികൃതര്‍ ജാഗ്രതയോടെയാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്.
കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും രക്ഷിതാക്കള്‍ ഭയപ്പെടുന്ന സാഹചര്യമാണുള്ളത്. കാട്ടാനകളുടെ ശല്യമുണ്ടെങ്കിലും ഇവയെക്കാള്‍ അപകടകാരികളാണ് പുലികള്‍. ആനകള്‍ രാത്രി മാത്രമേ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നുള്ളൂ. പുലികളെ പകല്‍നേരത്തും കാണുന്നുണ്ട്. ആനകളുടെ സാന്നിധ്യം എളുപ്പത്തില്‍ മനസ്സിലാകുമെങ്കിലും പുലി എപ്പോള്‍ എവിടെ പതുങ്ങിയിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനാകില്ല.

Related Articles
Next Story
Share it