കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലക്ഷണമുണ്ടായിട്ടും ലിസ്റ്റില്‍ ഇടം നേടാതെ പോയ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ഇരിയ കാട്ടുമാടം സായി ഗ്രാമത്തിലെ ശ്രീധരന്‍-ശാന്ത ദമ്പതികളുടെ മകന്‍ ശ്രീരാഗ് (17) ആണ് മരിച്ചത്. കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. കരളിന് ഗുരുതരരോഗം ബാധിച്ച് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലാണ് മരിച്ചത്. സഹോദരങ്ങള്‍: തരുണ്‍, ദേവനന്ദ.