സഹോദരഭാര്യയെയും അഭിഭാഷകരെയും അക്രമിച്ച കേസില്‍ വിമുക്തഭടന്‍ പൊലീസില്‍ കീഴടങ്ങി

കാഞ്ഞങ്ങാട്: സഹോദരഭാര്യയെയും സ്വത്ത് തര്‍ക്കകേസില്‍ അന്വേഷണത്തിനെത്തിയ കോടതി കമ്മീഷന്‍ അംഗമുള്‍പ്പെടെ രണ്ട് അഭിഭാഷകരെയും അക്രമിച്ച കേസില്‍ പ്രതിയായ വിമുക്തഭടന്‍ പൊലീസില്‍ കീഴടങ്ങി. പുല്ലൂര്‍ പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന വിമുക്തഭടന്‍ കുമാരന്‍ (67) ആണ് ഇന്ന് രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കളോടൊപ്പം ഹാജരായത്. പുല്ലൂര്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ കണ്ണന്റെ ഭാര്യ സുശീലയെ(40) മഴുകൊണ്ട് വെട്ടിയും സ്വത്ത് തര്‍ക്ക കേസില്‍ കോടതി നിയോഗിച്ച കമ്മീഷന്‍ അംഗമായ അഡ്വ. പി.എസ് ജുനൈദ്, അന്യായഭാഗം അഭിഭാഷകന്‍ ഷാജിദ് കമ്മാടം […]

കാഞ്ഞങ്ങാട്: സഹോദരഭാര്യയെയും സ്വത്ത് തര്‍ക്കകേസില്‍ അന്വേഷണത്തിനെത്തിയ കോടതി കമ്മീഷന്‍ അംഗമുള്‍പ്പെടെ രണ്ട് അഭിഭാഷകരെയും അക്രമിച്ച കേസില്‍ പ്രതിയായ വിമുക്തഭടന്‍ പൊലീസില്‍ കീഴടങ്ങി. പുല്ലൂര്‍ പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന വിമുക്തഭടന്‍ കുമാരന്‍ (67) ആണ് ഇന്ന് രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കളോടൊപ്പം ഹാജരായത്.
പുല്ലൂര്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ കണ്ണന്റെ ഭാര്യ സുശീലയെ(40) മഴുകൊണ്ട് വെട്ടിയും സ്വത്ത് തര്‍ക്ക കേസില്‍ കോടതി നിയോഗിച്ച കമ്മീഷന്‍ അംഗമായ അഡ്വ. പി.എസ് ജുനൈദ്, അന്യായഭാഗം അഭിഭാഷകന്‍ ഷാജിദ് കമ്മാടം എന്നിവരെ വടികൊണ്ടിച്ചും പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയാണ് കുമാരന്‍. കണ്ണനും സഹോദരന്‍ കുമാരനും തമ്മിലുള്ള സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ കോടതി നിയോഗിച്ച കമ്മീഷന്‍ കഴിഞ്ഞ ദിവസം പുല്ലൂരിലെ തര്‍ക്കസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ പ്രകോപിതനായ കുമാരന്‍ സുശീലയെ മഴുകൊണ്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് രണ്ട് അഭിഭാഷകരെ വടികൊണ്ട് അടിക്കുകയും ചെയ്തു. സംഭവത്തില്‍ കുമാരനെതിരെ അമ്പലത്തറ പൊലീസ് മൂന്നുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സുശീലയെയും അഭിഭാഷകരെയും അക്രമിച്ചതിന് രണ്ട് വധശ്രമക്കേസുകളും കോടതി കമ്മീഷന്റെ കൃത്യനിര്‍വഹണം തസപ്പെടുത്തിയതിന് ഒരു കേസുമാണ് കുമാരനെതിരെ നിലവിലുള്ളത്.
അക്രമത്തിന് ശേഷം കുമാരന്‍ ഒളിവില്‍ പോകുകയായിരുന്നു. പൊലീസ് അന്വേഷണത്തിനിടെയാണ് പ്രതി കീഴടങ്ങിയത്.

Related Articles
Next Story
Share it