പൊലീസിന്റെ നീക്കങ്ങള്‍ ഏതുവിധേനയും മണത്തറിയുന്ന ചൂതാട്ട സംഘത്തെ കുടുക്കിയത് പര്‍ദ്ദ ധരിച്ചെത്തി

മഞ്ചേശ്വരം: പൊലീസിന്റെ വരവ് ഏതുവിധേനയും മണത്തറിഞ്ഞ് പിടികൊടുക്കാതെ ചൂതാട്ട സംഘം കളി തുടര്‍ന്നപ്പോള്‍ വാശി മൂത്ത പൊലീസ് ചീട്ടുകളി സംഘത്തെ കുടുക്കിയത് പര്‍ദ്ദ ധരിച്ചെത്തി. കഴിഞ്ഞദിവസം മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് ചീട്ടു കളിക്കാരെ പിടികൂടാന്‍ എസ്. ഐ. എന്‍.പി. രാഘവന്‍ പര്‍ദ്ദ ധരിച്ചെത്തിയത്. കുഞ്ചത്തൂര്‍ ലക്കിനപാലിലെ ഒരു മുറിയില്‍ വച്ചാണ് ചീട്ടുകളിയിലേര്‍പ്പെട്ടത്. ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ചീട്ടുകളി അരങ്ങേറുന്ന മുറിയുടെ സമീപത്തുള്ള റോഡിലൂടെ പര്‍ദ്ദയിട്ട് നടന്നു നീങ്ങിയ എസ്.ഐ രാഘവന്‍ മുറിക്കകത്തേക്ക് പെട്ടെന്ന് ഓടിക്കയറി […]

മഞ്ചേശ്വരം: പൊലീസിന്റെ വരവ് ഏതുവിധേനയും മണത്തറിഞ്ഞ് പിടികൊടുക്കാതെ ചൂതാട്ട സംഘം കളി തുടര്‍ന്നപ്പോള്‍ വാശി മൂത്ത പൊലീസ് ചീട്ടുകളി സംഘത്തെ കുടുക്കിയത് പര്‍ദ്ദ ധരിച്ചെത്തി. കഴിഞ്ഞദിവസം മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് ചീട്ടു കളിക്കാരെ പിടികൂടാന്‍ എസ്. ഐ. എന്‍.പി. രാഘവന്‍ പര്‍ദ്ദ ധരിച്ചെത്തിയത്. കുഞ്ചത്തൂര്‍ ലക്കിനപാലിലെ ഒരു മുറിയില്‍ വച്ചാണ് ചീട്ടുകളിയിലേര്‍പ്പെട്ടത്. ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ചീട്ടുകളി അരങ്ങേറുന്ന മുറിയുടെ സമീപത്തുള്ള റോഡിലൂടെ പര്‍ദ്ദയിട്ട് നടന്നു നീങ്ങിയ എസ്.ഐ രാഘവന്‍ മുറിക്കകത്തേക്ക് പെട്ടെന്ന് ഓടിക്കയറി അകത്തുനിന്നും വാതില്‍ അടക്കുകയായിരുന്നു. ആദ്യം ഒന്നും മനസിലാകാതിരുന്ന സംഘം പകച്ചു നിന്നു. പിന്നീട് കാക്കി കണ്ടപ്പോഴാണ് സംഭവം പിടി കിട്ടിയത്. 15 പേരാണ് മുറിക്കകത്തുതുണ്ടായിരുന്നത്. ഇവരില്‍ 11 പേര്‍ മറ്റൊരു വാതിലിലൂടെ ഓടിരക്ഷപ്പെട്ടു. നാലു പേരെ കയ്യോടെ പിടികൂടി. 35000 രൂപയും കളിക്കളത്തില്‍ നിന്ന് പിടിച്ചെടുത്തു. മഞ്ചേശ്വരം കടമ്പാറിലെ വരുണ്‍ നായക് (34), കുമ്പള ശാന്തി പള്ളത്തെ യു. നിസാം (36), കുഞ്ചത്തൂരിലെ സന്തോഷ് (31), അഡ്യാര്‍കുന്നിലെ അബ്ദുറഹ്‌മാന്‍ (37) എന്നിവരെയാണ് പിടികൂടിയത്.

Related Articles
Next Story
Share it