ഗുണ്ടാ നേതാക്കളുടെ വീടുകളിലെ റെയ്ഡിന് പിന്നാലെ, റൂറല്‍ എസ്.പി വൈഭവ് സക്‌സേനയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി

കൊച്ചി: എറണാകുളം റൂറല്‍ എസ്.പി ഡോ. വൈഭവ് സക്‌സേനയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ച് കയറി. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഈ സംഭവത്തിന് ഗുണ്ടാ നേതാക്കളുടെ വീടുകളില്‍ നടന്ന ഓപ്പറേഷന്‍ ആഗ് പരിശോധനകള്‍ക്ക് ബന്ധമുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നില്‍ പങ്കെടുത്ത ഡി.വൈ.എസ്.പി എം.ജി സാബുവിനും പൊലീസുകാര്‍ക്കുമെതിരായ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഡോ. വൈഭവ് സക്‌സേനയാണ്. ഈ സംഭവത്തിന് പിന്നാലെയാണ് റൂറല്‍ എസ്.പിയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറിയത്. […]

കൊച്ചി: എറണാകുളം റൂറല്‍ എസ്.പി ഡോ. വൈഭവ് സക്‌സേനയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ച് കയറി. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഈ സംഭവത്തിന് ഗുണ്ടാ നേതാക്കളുടെ വീടുകളില്‍ നടന്ന ഓപ്പറേഷന്‍ ആഗ് പരിശോധനകള്‍ക്ക് ബന്ധമുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നില്‍ പങ്കെടുത്ത ഡി.വൈ.എസ്.പി എം.ജി സാബുവിനും പൊലീസുകാര്‍ക്കുമെതിരായ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഡോ. വൈഭവ് സക്‌സേനയാണ്. ഈ സംഭവത്തിന് പിന്നാലെയാണ് റൂറല്‍ എസ്.പിയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറിയത്. മതില്‍ തകര്‍ന്നു. വാഹനം ഓടിച്ച ഡ്രൈവറെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അസ്വഭാവികത ഒന്നുമില്ലെങ്കിലും ഈ അപകടം മുന്‍കൂട്ടിയുള്ള പദ്ധതി പ്രകാരമാണോ എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്.
അതിനിടെ, ഡി.വൈ.എസ്.പി സാബുവിനും മൂന്ന് പൊലീസുകാര്‍ക്കുമെതിരായ റിപ്പോര്‍ട്ട് ഡി.ഐ.ജിക്ക് നല്‍കിയതായി വൈഭവ് സക്‌സേന മാധ്യമങ്ങളോട് പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തുണ്ടെന്നും നേരത്തെ നിരീക്ഷണത്തിലുണ്ടായിരുന്ന വീടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായിരുന്ന വൈഭവ് സക്‌സേന ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് എറണാകുളം റൂറല്‍ എസ്.പിയായി സ്ഥലം മാറിപ്പോയത്.

Related Articles
Next Story
Share it