സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക കൂടുതലെന്ന് വാദിച്ച റവന്യു വകുപ്പിന്റെ വാഹനം ജപ്തി ചെയ്തു

കാഞ്ഞങ്ങാട്: ഏറ്റെടുത്ത സ്ഥലത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക കൂടുതലാണെന്ന് വാദിച്ച റവന്യൂ വകുപ്പിന്റെ വാഹനം കോടതി ജപ്തി ചെയ്തത് റവന്യൂവകുപ്പിന് തിരിച്ചടിയായി. കാഞ്ഞങ്ങാട് സബ് കലക്ടറുടെ ഔദ്യോഗിക വാഹനമാണ് ഹൊസ്ദുര്‍ഗ് സബ്ജഡ്ജ് എം.സി ആന്റണിയുടെ ഉത്തരവിനെ തുടര്‍ന്ന് ജപ്തി ചെയ്തത്. 23 കൊല്ലം മുമ്പ് നടന്ന സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിന്റെ തുടര്‍ച്ചയായാണ് കാര്‍ ജപ്തി ചെയ്തത്. ബി.ആര്‍.ഡി.സിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തത്. പള്ളിക്കരയിലെ സോമനാഥന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുത്തപ്പോള്‍ തുക കുറഞ്ഞുവെന്ന് പറഞ്ഞ് സോമനാഥ് സബ് […]

കാഞ്ഞങ്ങാട്: ഏറ്റെടുത്ത സ്ഥലത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക കൂടുതലാണെന്ന് വാദിച്ച റവന്യൂ വകുപ്പിന്റെ വാഹനം കോടതി ജപ്തി ചെയ്തത് റവന്യൂവകുപ്പിന് തിരിച്ചടിയായി. കാഞ്ഞങ്ങാട് സബ് കലക്ടറുടെ ഔദ്യോഗിക വാഹനമാണ് ഹൊസ്ദുര്‍ഗ് സബ്ജഡ്ജ് എം.സി ആന്റണിയുടെ ഉത്തരവിനെ തുടര്‍ന്ന് ജപ്തി ചെയ്തത്. 23 കൊല്ലം മുമ്പ് നടന്ന സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിന്റെ തുടര്‍ച്ചയായാണ് കാര്‍ ജപ്തി ചെയ്തത്. ബി.ആര്‍.ഡി.സിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തത്. പള്ളിക്കരയിലെ സോമനാഥന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുത്തപ്പോള്‍ തുക കുറഞ്ഞുവെന്ന് പറഞ്ഞ് സോമനാഥ് സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി. അതിനിടെ സോമനാഥിന്റെ മരണത്തോടെ അനന്തരാവകാശിയുടെ പേര് ഉള്‍പ്പെടുത്തി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി. ഇതിനിടെ സ്റ്റേയുടെ കാലാവധിയും കഴിഞ്ഞു. കുടുംബം നിയമനടപടി തുടര്‍ന്നതോടെയാണ് കാര്‍ ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്. 3,74,998 രൂപ കൂടി നല്‍കണമെന്നാണ് സോമനാഥന്റെ കുടുംബം ആവശ്യപ്പെട്ടത്.

Related Articles
Next Story
Share it