ചൂരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയില്‍; ഒളിവില്‍ പോയ നാല് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി

കാസര്‍കോട്: സ്വര്‍ണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചൂരിയിലെ ഗള്‍ഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ജാബിറിനെ (30) തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെ പാറക്കട്ടയില്‍ നിന്നാണ് കെഎല്‍ 14 ക്യു 4445 നമ്പര്‍ കാറാണ് കസ്റ്റഡിയിലെടുത്തത്. ജാബിറിനെ ആറംഗസംഘം തട്ടിക്കൊണ്ടുപോയ കാറാണിതെന്ന് പൊലീസ് പറഞ്ഞു. അതിനിടെ ഈ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടുപ്രതികളെ കോടതി റിമാണ്ട് […]

കാസര്‍കോട്: സ്വര്‍ണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചൂരിയിലെ ഗള്‍ഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ജാബിറിനെ (30) തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെ പാറക്കട്ടയില്‍ നിന്നാണ് കെഎല്‍ 14 ക്യു 4445 നമ്പര്‍ കാറാണ് കസ്റ്റഡിയിലെടുത്തത്. ജാബിറിനെ ആറംഗസംഘം തട്ടിക്കൊണ്ടുപോയ കാറാണിതെന്ന് പൊലീസ് പറഞ്ഞു. അതിനിടെ ഈ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടുപ്രതികളെ കോടതി റിമാണ്ട് ചെയ്തു. അണങ്കൂര്‍ ബെദിരയിലെ മുഹമ്മദ് അസ്ഹറുദ്ദീന്‍ (31), അബ്ദുല്‍ഖാദര്‍ (25) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. കാസര്‍കോട് സി.ഐ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. ഇനി ഈ കേസില്‍ നാലുപേര്‍കൂടി പിടിയിലാവാനുണ്ട്. ഒളിവില്‍പോയ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതാണ് പൊലീസിന് ലഭിച്ച സൂചന.

Related Articles
Next Story
Share it