പി.എം കെയര്‍ ഫണ്ട് ഉപയോഗിച്ച് വാക്‌സിന്‍ സൗജന്യമായി നല്‍കണം; എ.എം ആരിഫ് എം.പി പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു

ആലപ്പുഴ: രാജ്യത്ത് വാക്‌സിന്‍ പൂര്‍ണമായും സൗജന്യമാക്കണമെന്നും പി എം കെയര്‍ ഫണ്ട് ഉപയോഗിച്ച് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും ആലപ്പുഴ എംപി എ എം ആരിഫ്. ഇക്കാര്യമുന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. കോവിഡിന്റെ പേരില്‍ ജനങ്ങളില്‍ നിന്നും പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ച് ഉണ്ടാക്കിയ പി എം കെയര്‍ ഫണ്ടിലെ തുക ഉപയോഗിച്ച് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത ഫണ്ടില്‍ എത്ര തുക ലഭിച്ചെന്നോ എത്ര […]

ആലപ്പുഴ: രാജ്യത്ത് വാക്‌സിന്‍ പൂര്‍ണമായും സൗജന്യമാക്കണമെന്നും പി എം കെയര്‍ ഫണ്ട് ഉപയോഗിച്ച് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും ആലപ്പുഴ എംപി എ എം ആരിഫ്. ഇക്കാര്യമുന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. കോവിഡിന്റെ പേരില്‍ ജനങ്ങളില്‍ നിന്നും പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ച് ഉണ്ടാക്കിയ പി എം കെയര്‍ ഫണ്ടിലെ തുക ഉപയോഗിച്ച് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത ഫണ്ടില്‍ എത്ര തുക ലഭിച്ചെന്നോ എത്ര തുക ചെലവാക്കിയെന്നോ നാളിതുവരെ വെളിപ്പെടുത്താത്തത് ഫണ്ടിന്റെ സുതാര്യതയെപ്പറ്റി സംശയം ജനിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു.

രാജ്യത്തെ അടഞ്ഞുകിടക്കുന്ന പൊതുമേഖല വാക്സിന്‍ ഉത്പാദന കേന്ദ്രങ്ങളെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേന്ദ്ര സര്‍ക്കാര്‍ കാണിച്ചിരുന്നെങ്കില്‍ വാക്സിന്‍ ക്ഷാമം ഉണ്ടാകില്ലായിരുന്നു എന്നും ഇനിയെങ്കിലും അതിന് തയ്യാറാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.

Related Articles
Next Story
Share it