പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഉത്രവിളക്ക് ഉത്സവം സമാപിച്ചു. പൂരോത്സവത്തിന്റെ തുടര്‍ച്ചയായി പൂരംകുളിക്ക് ശേഷം ഏതാനും ക്ഷേത്രങ്ങളില്‍ മാത്രം കൊണ്ടാടുന്നതാണ് ഉത്രവിളക്ക് ഉത്സവം. ദിക്ക് വന്ദനയ്ക്ക് ശേഷം കര്മികള് മേലാപ്പും കുടയോടുംകൂടി തിടമ്പുകള് കൈവിളക്കുമായി പ്രദക്ഷിണം പൂര്‍ത്തിയാക്കി കെട്ടിചുറ്റിയ നര്‍ത്തകര്‍ ചുവടുമായ്ക്കല് നടത്തുന്നതാണ് ചടങ്ങ്. മൊഴിപറഞ്ഞ് വീണ്ടും ചുവടുമായ്ക്കല് പൂര്‍ത്തിയാക്കി തിരുവായുധങ്ങള്‍ പള്ളിയറയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിച്ചു.