ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണം-കെ.എം.സി.സി

അബുദാബി: മതേതര കേരള നന്മക്ക് ഐക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ച് അധികാരത്തിലെത്തിക്കണമെന്ന് കേരളത്തിലെ നല്ലവരായ വോട്ടര്‍മാരോട് അബുദാബി ജില്ലാ കെ.എം.സി.സി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാ കെ.എം.സി.സി ആക്ടിങ് പ്രസിഡണ്ട് അസീസ് പെര്‍മുദെ അധ്യക്ഷത വഹിച്ചു. സക്കീര്‍ കമ്പാര്‍ പ്രാര്‍ത്ഥന നടത്തി. അബുദാബി കെ.എം.സി.സി. മുന്‍ വൈസ് പ്രസിഡണ്ട് സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജി കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കെ.എം.സി.സി ട്രഷറര്‍ പി.കെ. അഹമ്മദ് ബല്ലാ കടപ്പുറം, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി […]

അബുദാബി: മതേതര കേരള നന്മക്ക് ഐക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ച് അധികാരത്തിലെത്തിക്കണമെന്ന് കേരളത്തിലെ നല്ലവരായ വോട്ടര്‍മാരോട് അബുദാബി ജില്ലാ കെ.എം.സി.സി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാ കെ.എം.സി.സി ആക്ടിങ് പ്രസിഡണ്ട് അസീസ് പെര്‍മുദെ അധ്യക്ഷത വഹിച്ചു. സക്കീര്‍ കമ്പാര്‍ പ്രാര്‍ത്ഥന നടത്തി.
അബുദാബി കെ.എം.സി.സി. മുന്‍ വൈസ് പ്രസിഡണ്ട് സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജി കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കെ.എം.സി.സി ട്രഷറര്‍ പി.കെ. അഹമ്മദ് ബല്ലാ കടപ്പുറം, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി മുജീബ് മൊഗ്രാല്‍, കാസര്‍കോട് ജില്ലാ കെ.എം.സി.സി ഭാരവാഹികളായ സുലൈമാന്‍ കാനക്കോട്, ഇസ്മായില്‍ ഉദിനൂര്‍, അനീസ് മാങ്ങാട്, ഹനീഫ് ചള്ളങ്കയം, മണ്ഡലം ഭാരവാഹികളായ സാദത്ത് തൃക്കരിപ്പൂര്‍, ഷമീം ബേക്കല്‍, അസീസ് ആറാട്ടുകടവ്, അഷ്‌റഫ് ബദിയടുക്ക, ഉമ്പു ഹാജി പെര്‍ള, ഖാലിദ് ബംബ്രാണ, പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹികളായ അബ്ദുല്‍ കാദര്‍ ഹാജി ബംബ്രാണ, സുനൈഫ് പേരാല്‍, ഹുസൈന്‍ ആരിക്കാടി, സവാദ് ബന്തിയോട്, സക്കീര്‍ കമ്പാര്‍, അബ്ദുല്ല ബെള്ളൂര്‍, മുഹമ്മദ് കുഞ്ഞി ഉദുമ, റസാഖ് കുണിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. റാഷിദ് എടത്തോട്, ലത്തീഫ് ഈറോഡി, ഇബ്രാഹിം ഖലീല്‍ ഉദ്യാവര്‍, ലത്തീഫ് അക്കര, മജീദ് ചിത്താരി, ഫാറൂഖ് സീതാംഗോളി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it