ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായി എം.പി, ചെര്‍ക്കള ഹൈവേ സമരത്തിന് ആവേശമേറി
ചെര്‍ക്കള: സ്‌കൂള്‍ കുട്ടികള്‍ക്കടക്കം ആയിരകണക്കിന് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച ഹൈവേ മേല്‍പ്പാലം 300 മീറ്റര്‍ ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജി.എച്ച്.എസ്.എസ്. ചെര്‍ക്കള സെന്‍ട്രല്‍ പി.ടി.എ കമ്മിറ്റിയുടെയും സമരസമിതിയുടെയും ആഭിമുഖ്യത്തില്‍ പതിനഞ്ച് ദിവസങ്ങളായി ചെര്‍ക്കള ദേശീയപാതയില്‍ നടത്തിവരുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹ സമര പന്തലിലേക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി എത്തിയത് സമര സമിതിക്ക് ആവേശമായി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഉപരിതല ഗതാഗത മന്ത്രിയെ കണ്ടുവെന്നും മേല്‍പ്പാലം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് നല്‍കിയ നിവേദനം അനുഭാവപുര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചതായും എം.പി […]

ചെര്‍ക്കള: സ്‌കൂള്‍ കുട്ടികള്‍ക്കടക്കം ആയിരകണക്കിന് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച ഹൈവേ മേല്‍പ്പാലം 300 മീറ്റര്‍ ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജി.എച്ച്.എസ്.എസ്. ചെര്‍ക്കള സെന്‍ട്രല്‍ പി.ടി.എ കമ്മിറ്റിയുടെയും സമരസമിതിയുടെയും ആഭിമുഖ്യത്തില്‍ പതിനഞ്ച് ദിവസങ്ങളായി ചെര്‍ക്കള ദേശീയപാതയില്‍ നടത്തിവരുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹ സമര പന്തലിലേക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി എത്തിയത് സമര സമിതിക്ക് ആവേശമായി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഉപരിതല ഗതാഗത മന്ത്രിയെ കണ്ടുവെന്നും മേല്‍പ്പാലം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് നല്‍കിയ നിവേദനം അനുഭാവപുര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചതായും എം.പി വിശദീകരിച്ചു. ഇക്കാര്യത്തില്‍ ഉത്തരവ് ലഭിക്കുന്നത് വരെ സമരം തുടരണമെന്നും എം.പി പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഷാഫി ഇറാനി സ്വാഗതം പറഞ്ഞു. അഷ്‌റഫലി പി.എ, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, സി.വി ജെയിംസ്, ഹനീഫ് കെ. ചെര്‍ക്കള, നാസര്‍ ധന്യവാദ്, ഹാരിസ് തായല്‍, വ്യാപാരി പ്രസിഡണ്ട് മുഹമ്മദ് ഷരീഫ്, മുനീര്‍ പി. ചെര്‍ക്കളം, സി.എ. അഹമ്മദ് കബീര്‍, ഖാലിദ് ചെര്‍ക്കള, സി. മുഹമ്മദ് ബാലടുക്കം, നാസര്‍ ചെര്‍ക്കളം, ഗംഗാധരന്‍ മാസ്റ്റര്‍ പാടി, അബ്ദുല്‍ റസ്സാഖ് തൈവളപ്പ്, പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്, മദര്‍ പി.ടി.എ. അംഗങ്ങള്‍ സംബന്ധിച്ചു.