കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചേക്കും; സുരേഷ് ഗോപിയും പരിഗണനയില്‍
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചേക്കും. മന്ത്രിസഭയിലെ 10 മന്ത്രിമാരുടെ വകുപ്പുകളിലാണ് മാറ്റത്തിന് ശ്രമം നടത്തുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് മന്ത്രിസഭയില്‍ മാറ്റമുണ്ടാകുമെന്നാണ് വിവരം.നടനും മുന്‍ രാജ്യസഭാംഗംവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനകളുണ്ട്. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വീണ്ടും സുരേഷ് ഗോപിയെ ഇറക്കി തീപാറുന്ന പോരാട്ടം നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായണ് ഈ നീക്കം. ക്രിസ്ത്യന്‍ സഭകളുമായി രാഷ്ട്രീയമായി അടുക്കാനുള്ള നീക്കത്തിന്റെ പരീക്ഷണശാലയായും തൃശൂര്‍ മണ്ഡലത്തെ ബി.ജെ.പി കാണുന്നുണ്ട്. അതിനുമുമ്പേ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി […]

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചേക്കും. മന്ത്രിസഭയിലെ 10 മന്ത്രിമാരുടെ വകുപ്പുകളിലാണ് മാറ്റത്തിന് ശ്രമം നടത്തുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് മന്ത്രിസഭയില്‍ മാറ്റമുണ്ടാകുമെന്നാണ് വിവരം.
നടനും മുന്‍ രാജ്യസഭാംഗംവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനകളുണ്ട്. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വീണ്ടും സുരേഷ് ഗോപിയെ ഇറക്കി തീപാറുന്ന പോരാട്ടം നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായണ് ഈ നീക്കം. ക്രിസ്ത്യന്‍ സഭകളുമായി രാഷ്ട്രീയമായി അടുക്കാനുള്ള നീക്കത്തിന്റെ പരീക്ഷണശാലയായും തൃശൂര്‍ മണ്ഡലത്തെ ബി.ജെ.പി കാണുന്നുണ്ട്. അതിനുമുമ്പേ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ ജനകീയമാക്കാനുള്ള പദ്ധതികളും പാര്‍ട്ടി ദേശീയ നേതൃത്വത്തിനുണ്ട്.
അതേസമം മന്ത്രിസഭ പുന:സംഘടനയെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് രാഷ്ട്രപതി ഭവന് വൃത്തങ്ങള്‍ വ്യക്തമാക്കി. അടുത്ത തിങ്കളാഴ്ച പ്രധാനമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. മന്ത്രിസഭയിലെ മാറ്റങ്ങള്‍ക്ക് മുന്നോടിയായാണ് യോഗമെന്നാണ് വിവരം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രപതിയുടെ വിദേശ സന്ദര്‍ശനം, ബി.ജെ.പിയുടെ വിവിധ സംസ്ഥാനങ്ങളിലെ നേതൃയോഗങ്ങള്‍ എന്നിവ ഈ ആഴ്ച തന്നെ നടക്കേണ്ടതിനാല്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തന്നെ മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് തീരുമാനമുണ്ടാകും. ദക്ഷിണേന്ത്യയില്‍ നിന്ന് ഇക്കുറി കൂടുതല്‍ പ്രാധാന്യം ഉണ്ടായേക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഒരുമിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിസഭയടക്കം പുനസംഘടിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ മുഖം മിനുക്കല്‍ നടപടികള്‍ക്കുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.