ഉപ്പളയില്‍ വെള്ളം ഒഴുകി പോവുന്ന വഴിയടഞ്ഞു; അടിപ്പാതയില്‍ വെള്ളം നിറഞ്ഞ് സര്‍വീസ് റോഡ് മുങ്ങി

ഉപ്പള: ഓവുചാലിലേക്കുള്ള സുഷിരം മണ്ണ് മൂടി അടഞ്ഞു. ഇതോടെ ഉപ്പള റെയില്‍വേ ഗേറ്റിന് സമീപത്തെ ദേശീയപാതയുടെ ഭാഗമായുള്ള അടിപ്പാതയില്‍ മഴവെള്ളം നിറഞ്ഞ് സര്‍വ്വീസ് റോഡ് മുങ്ങി. റോഡില്‍ വെള്ളം നിറഞ്ഞത് കാരണം ഇരുചക്ര വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നില്ല. ഇന്നലെ പെയ്ത മഴയിലാണ് വെള്ളം ഒഴുകിപ്പോകുന്ന വഴി അടഞ്ഞത്. ഇപ്പോഴും വെള്ളം റോഡില്‍ കെട്ടിക്കിടക്കുകയാണ്. ഓവുചാലിലേക്ക് വെള്ളം ഒഴുകി പോകാന്‍ വേണ്ടി ചെറിയ സുഷിരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും മഴക്ക് മുമ്പ് തന്നെ മണ്ണ് മൂടി അടഞ്ഞിരുന്നു. ഇന്നലെ രാവിലെ പെയ്ത […]

ഉപ്പള: ഓവുചാലിലേക്കുള്ള സുഷിരം മണ്ണ് മൂടി അടഞ്ഞു. ഇതോടെ ഉപ്പള റെയില്‍വേ ഗേറ്റിന് സമീപത്തെ ദേശീയപാതയുടെ ഭാഗമായുള്ള അടിപ്പാതയില്‍ മഴവെള്ളം നിറഞ്ഞ് സര്‍വ്വീസ് റോഡ് മുങ്ങി. റോഡില്‍ വെള്ളം നിറഞ്ഞത് കാരണം ഇരുചക്ര വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നില്ല. ഇന്നലെ പെയ്ത മഴയിലാണ് വെള്ളം ഒഴുകിപ്പോകുന്ന വഴി അടഞ്ഞത്. ഇപ്പോഴും വെള്ളം റോഡില്‍ കെട്ടിക്കിടക്കുകയാണ്. ഓവുചാലിലേക്ക് വെള്ളം ഒഴുകി പോകാന്‍ വേണ്ടി ചെറിയ സുഷിരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും മഴക്ക് മുമ്പ് തന്നെ മണ്ണ് മൂടി അടഞ്ഞിരുന്നു. ഇന്നലെ രാവിലെ പെയ്ത മഴയാണ് വാഹനയാത്രക്കാര്‍ക്ക് ദുരിതമായി മാറിയത്. സര്‍വീസ് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്തതിനെ തുടര്‍ന്ന് റോഡില്‍ ഏറെ നേരമാണ് കുടുങ്ങി കിടന്നത്.

Related Articles
Next Story
Share it