ഉദുമ ഉള്‍പ്പെടെ ജില്ലയില്‍ മൂന്നിടത്ത് യു.ഡി.എഫ്. വിജയിക്കും; കെ.പി.സി.സിക്ക് ഡി.സി.സി.യുടെ റിപ്പോര്‍ട്ട്

കാസര്‍കോട്: ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്നതിന് പുറമെ ഉദുമ സീറ്റിലും യു.ഡി.എഫ്. വിജയിക്കുമെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കെ.പി.സി.സി.ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നും മറിച്ചുള്ള ചില പ്രചരണങ്ങള്‍ ശരിയല്ലെന്നും ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉത്തരദേശത്തോട് പറഞ്ഞു. ഉദുമയില്‍ 1500 നും 3500നും ഇടയില്‍ വോട്ടുകള്‍ക്ക് യു.ഡി.എഫ്. വിജയിക്കുമെന്നാണ് കെ.പി.സി.സി. നേതൃത്വത്തെ ഞങ്ങള്‍ അറിയിച്ചിട്ടുള്ളത്. ജില്ലയില്‍ യു.ഡി.എഫിന് അനുകൂലമായ സാഹചര്യങ്ങളും കല്ല്യോട്ട് ഇരട്ടക്കൊലപാതകത്തില്‍ ഇടതുമുന്നണിയോട് ജനങ്ങള്‍ക്കുള്ള വിരോധവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപരമായ പ്രഭാവവും സീറ്റ് പിടിച്ചെടുക്കുന്നതിന് കാരണമാവും. […]

കാസര്‍കോട്: ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്നതിന് പുറമെ ഉദുമ സീറ്റിലും യു.ഡി.എഫ്. വിജയിക്കുമെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കെ.പി.സി.സി.ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നും മറിച്ചുള്ള ചില പ്രചരണങ്ങള്‍ ശരിയല്ലെന്നും ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉത്തരദേശത്തോട് പറഞ്ഞു. ഉദുമയില്‍ 1500 നും 3500നും ഇടയില്‍ വോട്ടുകള്‍ക്ക് യു.ഡി.എഫ്. വിജയിക്കുമെന്നാണ് കെ.പി.സി.സി. നേതൃത്വത്തെ ഞങ്ങള്‍ അറിയിച്ചിട്ടുള്ളത്.
ജില്ലയില്‍ യു.ഡി.എഫിന് അനുകൂലമായ സാഹചര്യങ്ങളും കല്ല്യോട്ട് ഇരട്ടക്കൊലപാതകത്തില്‍ ഇടതുമുന്നണിയോട് ജനങ്ങള്‍ക്കുള്ള വിരോധവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപരമായ പ്രഭാവവും സീറ്റ് പിടിച്ചെടുക്കുന്നതിന് കാരണമാവും. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ കനത്ത മത്സരമാണ് യു.ഡി.എഫ്. കാഴ്ചവെച്ചത്. ഇവിടെ ഫലം പ്രവചനാതീതമാണ്.
ഇതാണ് കെ.പി.സി.സി.ക്ക് ഡി.സി.സി. നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ മറിച്ച് ചില പ്രചരണങ്ങള്‍ ചില ഭാഗങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. അത് ശരിയല്ല-ഹക്കീം ദുബായില്‍ നിന്ന് അറിയിച്ചു.

Related Articles
Next Story
Share it