കാഞ്ഞങ്ങാട് നഗരസഭ ഒഴിഞ്ഞവളപ്പ് വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് 30-ാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വാര്‍ഡ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ.കെ ബാബുവാണ് 116 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. ഇടതുമുന്നണിയാണ് രണ്ടാം സ്ഥാനത്ത്. ബിജെപി മൂന്നാം സ്ഥാനത്തുമെത്തി. സുഹാസാണ് രണ്ടാം സ്ഥാനത്തെത്തിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. കെ കെ ബാബുവിന് 417 വോട്ടും സുഹാസിന് 301 വോട്ടും ലഭിച്ചു. ബി.ജെ.പിയിലെ ടി.വി. പ്രശാന്താണ് 248 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ റിബല്‍ സ്ഥാനാര്‍ഥി കെ. പി മധുവിന് ഏഴ് വോട്ടും […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് 30-ാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വാര്‍ഡ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ.കെ ബാബുവാണ് 116 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്.
ഇടതുമുന്നണിയാണ് രണ്ടാം സ്ഥാനത്ത്. ബിജെപി മൂന്നാം സ്ഥാനത്തുമെത്തി. സുഹാസാണ് രണ്ടാം സ്ഥാനത്തെത്തിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. കെ കെ ബാബുവിന് 417 വോട്ടും സുഹാസിന് 301 വോട്ടും ലഭിച്ചു. ബി.ജെ.പിയിലെ ടി.വി. പ്രശാന്താണ് 248 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ റിബല്‍ സ്ഥാനാര്‍ഥി കെ. പി മധുവിന് ഏഴ് വോട്ടും കെ.കെ. ബാബുവിന്റെ അപരന്‍ എ. ബാബുവിന് 12 വോട്ടുമാണ് ലഭിച്ചത്.
യു.ഡി.എഫ് കൗണ്‍സിലറായിരുന്ന ബനീഷ്‌രാജിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ 1220 വോട്ടര്‍മാരില്‍ 985 പേര്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു.