നീലേശ്വരം നഗരഭരണം പിടിക്കാന്‍ യു.ഡി.എഫ് തന്ത്രങ്ങള്‍ മെനയുന്നു; കോണ്‍ഗ്രസിലും ലീഗിലും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ സജീവം

നീലേശ്വരം: നീലേശ്വരം നഗരഭരണം എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചടക്കാന്‍ യു.ഡി.എഫ് തന്ത്രം മെനയുന്നു. ഇതിന്റെ ഭാഗമായി നഗരസഭയില്‍ കോണ്‍ഗ്രസിലും മുസ്ലിംലീഗിലും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ സജീവമായി. നീലേശ്വരത്ത് സീറ്റുകളുടെ കാര്യത്തില്‍ യു.ഡി.എഫിനകത്ത് ഏകദേശധാരണയായിട്ടുണ്ടെന്നാണ് വിവരം. 26 സീറ്റില്‍ കോണ്‍ഗ്രസും അഞ്ച് സീറ്റില്‍ മുസ്ലിംലീഗും ഒരു സീറ്റില്‍ സി.എം.പിയും മത്സരിക്കുമെന്നാണ് അറിയുന്നത്. അവസാന നിമിഷത്തില്‍ ഈ ധാരണയില്‍ മാറ്റമുണ്ടാകാനും ഇടയുണ്ട്. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികളായി പല പേരുകളുും പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും എതിര്‍പ്പുകള്‍ ഉയരുന്നതിനാല്‍ അന്തിമതീരുമാനം വൈകും. സ്ഥാനാര്‍ത്ഥികളായി ആരെ തീരുമാനിക്കണമെന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നീലേശ്വരം നഗരസഭാപരിധിയില്‍ […]

നീലേശ്വരം: നീലേശ്വരം നഗരഭരണം എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചടക്കാന്‍ യു.ഡി.എഫ് തന്ത്രം മെനയുന്നു. ഇതിന്റെ ഭാഗമായി നഗരസഭയില്‍ കോണ്‍ഗ്രസിലും മുസ്ലിംലീഗിലും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ സജീവമായി. നീലേശ്വരത്ത് സീറ്റുകളുടെ കാര്യത്തില്‍ യു.ഡി.എഫിനകത്ത് ഏകദേശധാരണയായിട്ടുണ്ടെന്നാണ് വിവരം. 26 സീറ്റില്‍ കോണ്‍ഗ്രസും അഞ്ച് സീറ്റില്‍ മുസ്ലിംലീഗും ഒരു സീറ്റില്‍ സി.എം.പിയും മത്സരിക്കുമെന്നാണ് അറിയുന്നത്. അവസാന നിമിഷത്തില്‍ ഈ ധാരണയില്‍ മാറ്റമുണ്ടാകാനും ഇടയുണ്ട്. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികളായി പല പേരുകളുും പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും എതിര്‍പ്പുകള്‍ ഉയരുന്നതിനാല്‍ അന്തിമതീരുമാനം വൈകും. സ്ഥാനാര്‍ത്ഥികളായി ആരെ തീരുമാനിക്കണമെന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നീലേശ്വരം നഗരസഭാപരിധിയില്‍ വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ നടന്നുവരികയാണ്. നവംബര്‍ 10നകം വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിക്കും. അതാത് വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ധാരണയുണ്ടാക്കിയ ശേഷം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും. സ്ഥാനാര്‍ത്ഥിപട്ടിക മണ്ഡലം കമ്മിറ്റി പരിശോധിച്ച ശേഷം ജില്ലാകമ്മിറ്റിക്ക് കൈമാറും. ഇക്കുറി നഗരസഭാ അധ്യക്ഷസ്ഥാനം വനിതാസംവരണമായതിനാല്‍ ഇതുസംബന്ധിച്ച തീരുമാനം കെ.പി.സി.സിക്ക് വിടും. നീലേശ്വരത്തെ പ്രമുഖരായ ചില കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം സ്ഥാനാര്‍ത്ഥി നിര്‍ണയചര്‍ച്ചകളില്‍ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. നഗരസഭാചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ഒരു കോണ്‍ഗ്രസ് നേതാവ് തന്റെ ഭാര്യയുടെ പേര് ഉയര്‍ത്തിക്കാട്ടിയത് പാര്‍ട്ടിയില്‍ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടതെന്നിരിക്കെ പ്രാദേശികനേതാവ് സ്വന്തമായി പ്രഖ്യാപനം നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസിലെ എതിര്‍ഗ്രുപ്പുകാര്‍ കുറ്റപ്പെടുത്തുന്നു.

Related Articles
Next Story
Share it