കാസര്‍കോട്: സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ധര്‍ണ നടത്തി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. കലക്ടറേറ്റിന് മുന്നില്‍ നടന്ന ധര്‍ണ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്തു. എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. കെ. ഖാലിദ് സ്വാഗതം പറഞ്ഞു. സാജിദ് മൗവ്വല്‍, കരിവെള്ളൂര്‍ വിജയന്, ഖാന് പൈക്ക, ജമീല അഹമദ്, ഖാലിദ് പച്ചക്കാട്, പുരുഷോത്തമന് നായര്‍, മമ്മു ചാല, ഉസ്മാന് കടവത്ത് സംബന്ധിച്ചു.
ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. അര്ജുനന് തായലങ്ങാടി സ്വാഗതം പറഞ്ഞു. ഹാഷിം കടവത്ത്, സഹീര്‍ ആസിഫ്, കെ.എം. അബ്ദുല്‍ റഹ്മാന്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ.എ. അസീസ്, എം.എസ്. സകരിയ, സിദ്ധീഖ് ചക്കര, ഹസൈനാര്‍ തളങ്കര, ഉമേഷ് അണങ്കൂര്‍, കമലാക്ഷ സുവര്‍ണ, ടി.ഇ. മുക്താര്‍, വിജയന്, ബി.യു. അബ്ദുല്ല, ഗഫൂര്‍ തളങ്കര, മുഷ്താഖ്, അഷ്റഫ് സംബന്ധിച്ചു.
താലൂക്ക് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്റഹ്മാന് ഉദ്ഘാടനം ചെയ്തു. ആര്. ഗംഗാധരന് അധ്യക്ഷത വഹിച്ചു. അഷ്റഫ് എടനീര്‍ സ്വാഗതം പറഞ്ഞു. അഡ്വ. വി.എം മുനീര്‍, അബ്ബാസ് ബീഗം, സി.ജെ ടോണി, ജി. നാരായണന്, മുനീര്‍ ബാങ്കോട്, സുന്ദര നെല്ലിക്കുന്ന്, ഹമീദ് ബെദിര, ശ്രീജിത്, നാഷണല്‍ അബ്ദുല്ല, ഹരീന്ദ്രന്‍, അജ്മല്‍ തളങ്കര സംബന്ധിച്ചു.