കാസര്‍കോട്ടുണ്ടായ വികസനങ്ങള്‍ ഏറെയും യു.ഡി.എഫ്. സര്‍ക്കാറിന്റെ സംഭാവന-ഉമ്മന്‍ചാണ്ടി

ചെര്‍ക്കള: കാസര്‍കോട് ജില്ല രൂപീകരണം മുതല്‍ ജില്ലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത് യു.ഡി.എഫ്. സര്‍ക്കാരാണെന്നും കാസര്‍കോട്ടെ ജനങ്ങളുടെ ക്ഷേമ കാര്യത്തില്‍ യു.ഡി.എഫ്. എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെര്‍ക്കള ഐമാക്‌സ് ഹാളില്‍ ഇന്ന് രാവിലെ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് വികസന പാക്കേജ്, കാസര്‍കോട് മെഡിക്കല്‍ കോളേജ്, എന്‍ഡോസള്‍ഫാന്‍ പാക്കേജ് തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കാസര്‍കോടിന് സമ്മാനിച്ചത് യു.ഡി.എഫ്. ഗവണ്‍മെന്റാണ്. മറിച്ച് […]

ചെര്‍ക്കള: കാസര്‍കോട് ജില്ല രൂപീകരണം മുതല്‍ ജില്ലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത് യു.ഡി.എഫ്. സര്‍ക്കാരാണെന്നും കാസര്‍കോട്ടെ ജനങ്ങളുടെ ക്ഷേമ കാര്യത്തില്‍ യു.ഡി.എഫ്. എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെര്‍ക്കള ഐമാക്‌സ് ഹാളില്‍ ഇന്ന് രാവിലെ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് വികസന പാക്കേജ്, കാസര്‍കോട് മെഡിക്കല്‍ കോളേജ്, എന്‍ഡോസള്‍ഫാന്‍ പാക്കേജ് തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കാസര്‍കോടിന് സമ്മാനിച്ചത് യു.ഡി.എഫ്. ഗവണ്‍മെന്റാണ്. മറിച്ച് സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ കാസര്‍കോട് ജില്ലക്ക് ഒന്നും തന്നില്ലെന്ന് മാത്രമല്ല, യു.ഡി.എഫ്. സര്‍ക്കാര്‍ തന്നതിനെ പരിഹസിക്കുകയും സ്വര്‍ണക്കടത്തും മയക്കുമരുന്നും മന്ത്രിമാര്‍ തമ്മിലുള്ള അടിപിടിയും ഒക്കെയായി കേരളത്തെ കുളം തോണ്ടുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളമാകെ യു.ഡി.എഫ്. തരംഗം അലയടിക്കും. കാസര്‍കോട് ജില്ലയില്‍ ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫ്. നിലനിര്‍ത്തുകയും നഗരസഭ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ വലിയ മുന്നേറ്റം നടത്തുകയും ചെയ്യും-ഉമ്മന്‍ചാണ്ടി പറഞ്ഞു.
എം.എ. മക്കാര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, പി.എ. അഷ്‌റഫ് അലി, അഡ്വ. ഗോവിന്ദന്‍ നായര്‍, മൂസ ബി. ചെര്‍ക്കള, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, ജയിംസ് തുടങ്ങിയ നേതാക്കളും സ്ഥാനാര്‍ത്ഥികളും അടക്കമുള്ളവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it