ഏലത്തൂരില്‍ വിമത സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും കോഴിക്കോട് ഡിസിസിയും; പ്രശ്‌നം പരിഹരിക്കാനാകാതെ യുഡിഎഫ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്തിട്ടും ഏലത്തൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രശ്‌നം പരിഹരിക്കാനാകാതെ യുഡിഎഫ് ക്യാമ്പ്. ഏലത്തൂരിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി തോമസും കോഴിക്കോട് ഡിസിസിയും രംഗത്തെത്തിയതോടെ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്നറിയാതെ കുഴയുകയാണ് യുഡിഎഫ്. ഏലത്തൂരിലെ പ്രശ്‌നം പരിഹരിക്കാന്‍ സ്ഥാനാര്‍ഥിയെ മാറ്റുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് കെ.വി തോമസ് കെ.പി.സി.സി.യെ അറിയിച്ചു. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി യു.വി ദിനേഷ് മണിയെ സ്ഥാനാര്‍ഥിയാക്കുന്നതാണ് നല്ലതെന്നും ഇല്ലെങ്കില്‍ ഭാരതീയ നാഷണല്‍ ജനദാതള്‍ നേതാവ് സെനിന്‍ റാഷിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും കെ.വി തോമസ് […]

കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്തിട്ടും ഏലത്തൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രശ്‌നം പരിഹരിക്കാനാകാതെ യുഡിഎഫ് ക്യാമ്പ്. ഏലത്തൂരിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി തോമസും കോഴിക്കോട് ഡിസിസിയും രംഗത്തെത്തിയതോടെ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്നറിയാതെ കുഴയുകയാണ് യുഡിഎഫ്.

ഏലത്തൂരിലെ പ്രശ്‌നം പരിഹരിക്കാന്‍ സ്ഥാനാര്‍ഥിയെ മാറ്റുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് കെ.വി തോമസ് കെ.പി.സി.സി.യെ അറിയിച്ചു. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി യു.വി ദിനേഷ് മണിയെ സ്ഥാനാര്‍ഥിയാക്കുന്നതാണ് നല്ലതെന്നും ഇല്ലെങ്കില്‍ ഭാരതീയ നാഷണല്‍ ജനദാതള്‍ നേതാവ് സെനിന്‍ റാഷിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും കെ.വി തോമസ് ആവശ്യപ്പെട്ടു.

മാണി സി കാപ്പനോട് സംസാരിച്ചതിന് ശേഷം കെ.പി.സി.സി് അന്തിമ തീരുമാനമെടുക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സുള്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്. വിമത സ്ഥാനാര്‍ഥിയായി ദിനേശ് മണിയും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇവരെ പിന്തിരിപ്പിക്കാനായി ഡിസിസി പ്രസിഡന്റ് യു. രാജീവന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പരിഹാര ശ്രമങ്ങള്‍ക്ക് കെ.വി. തോമസ് എത്തിയത്.

അതിനിടെ, അനുനയ ചര്‍ച്ചയില്‍ നിന്ന് എം.കെ.രാഘവന്‍ എം.പി ഇറങ്ങിപ്പോയി. അതേസമയം ഏലത്തൂരിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി രാജി ഭീഷണി മുഴക്കിയ എം.കെ രാഘവന്‍ എംപിക്ക് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ മറുപടി നല്‍കി. കോഴിക്കോട് മത്സരിക്കാന്‍ വന്നപ്പോള്‍ എം.കെ രാഘവന് നേരെയുണ്ടായ പ്രതിഷേധം ഓര്‍മ വേണമെന്ന് ഹസന്‍ പറഞ്ഞു.

Related Articles
Next Story
Share it