യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയടക്കം ഏഴുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയടക്കം ഏഴുപേര്‍ക്കെതിരെ കേസ്. നഗരസഭയിലെ 41-ാം വാര്‍ഡായ കൊവ്വലിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എച്ച്. റഷീദി(41)നെയാണ് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ആവിക്കര കൊവ്വല്‍ എ.കെ.ജി ക്ലബ്ബിന് സമീപം സ്വകാര്യ വ്യക്തിയുടെ അനുവാദത്തോടെ പ്രചാരണ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഒരു സംഘം എത്തി തടയാന്‍ ശ്രമിച്ചതായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. അതിനിടെയാണ് മരവടി കൊണ്ട് റഷീദിന്റെ തലയ്ക്കടിച്ചത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി. റഷീദിനെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. […]

കാഞ്ഞങ്ങാട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയടക്കം ഏഴുപേര്‍ക്കെതിരെ കേസ്. നഗരസഭയിലെ 41-ാം വാര്‍ഡായ കൊവ്വലിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എച്ച്. റഷീദി(41)നെയാണ് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ആവിക്കര കൊവ്വല്‍ എ.കെ.ജി ക്ലബ്ബിന് സമീപം സ്വകാര്യ വ്യക്തിയുടെ അനുവാദത്തോടെ പ്രചാരണ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഒരു സംഘം എത്തി തടയാന്‍ ശ്രമിച്ചതായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. അതിനിടെയാണ് മരവടി കൊണ്ട് റഷീദിന്റെ തലയ്ക്കടിച്ചത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി. റഷീദിനെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
റഷീദിനെ അക്രമിച്ച സംഭവത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എച്ച്. ശിവദത്ത് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മനു, ജിത്തു, അനില്‍, കിഷോര്‍, ഉണ്ണിക്കുട്ടന്‍, വേണു എന്നിവര്‍ക്കെതിരെയും കേസുണ്ട്.

Related Articles
Next Story
Share it