യു.എ.ഇ ഖാസിലേന്‍ ജമാഅത്ത് സ്വീകരണവും അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു

ദുബായ്: യു.എ.ഇ സന്ദര്‍ശനം നടത്തുന്ന സാമൂഹിക, വിദ്യാഭ്യാസ പ്രവര്‍ത്തകനും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ കെ.എം. മുഹമ്മദ് ബഷീര്‍ വോളിബോളിന് യു.എ.ഇ ഖാസിലേന്‍ ജമാഅത്ത് കമ്മിറ്റി സ്വീകരണം നല്‍കി.ഈയിടെ അന്തരിച്ച, റൗളത്തുല്‍ ഉലൂം സംഘത്തിന്റെയും ഖാസിലേന്‍ ബദ്‌രിയ മസ്ജിദിന്റെയും സെക്രട്ടറി ആയിരുന്ന പി.എ റഷീദ് ഹാജി അനുസ്മരണവും പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു.ജമാഅത്ത് പ്രസിഡണ്ട് ഫൈസല്‍ മുഹ്സിന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഖാസിയാറകം പ്രാര്‍ത്ഥന നടത്തി.ഉപദേശകസമിതി ചെയര്‍മാന്‍ അസ്ലം പള്ളിക്കാല്‍ ഉദ്ഘാടനം ചെയ്തു. […]

ദുബായ്: യു.എ.ഇ സന്ദര്‍ശനം നടത്തുന്ന സാമൂഹിക, വിദ്യാഭ്യാസ പ്രവര്‍ത്തകനും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ കെ.എം. മുഹമ്മദ് ബഷീര്‍ വോളിബോളിന് യു.എ.ഇ ഖാസിലേന്‍ ജമാഅത്ത് കമ്മിറ്റി സ്വീകരണം നല്‍കി.
ഈയിടെ അന്തരിച്ച, റൗളത്തുല്‍ ഉലൂം സംഘത്തിന്റെയും ഖാസിലേന്‍ ബദ്‌രിയ മസ്ജിദിന്റെയും സെക്രട്ടറി ആയിരുന്ന പി.എ റഷീദ് ഹാജി അനുസ്മരണവും പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു.
ജമാഅത്ത് പ്രസിഡണ്ട് ഫൈസല്‍ മുഹ്സിന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഖാസിയാറകം പ്രാര്‍ത്ഥന നടത്തി.
ഉപദേശകസമിതി ചെയര്‍മാന്‍ അസ്ലം പള്ളിക്കാല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബഷീര്‍ വോളിബോളിനെ ഷാളണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. അദ്ദേഹം പി.എ റഷീദ് ഹാജി അനുസ്മരണവും നടത്തി. സെക്രട്ടറി ഗഫൂര്‍ ഊദ്, സമീല്‍, ഖലീല്‍ കണ്ണാടി, ഹാരിസ് പൈതല്‍, റൗഫ്, നൗഷാദ്, റസാഖ്, ശബീര്‍, ഫസല്‍, അനു മാസ്റ്റര്‍ സംസാരിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി സനാബില്‍ റിസ സ്വാഗതവും ഇഖ്ബാല്‍ കെ.പി. നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it