ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് അംഗീകൃത വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഞായറാഴ്ച മുതല്‍ മടങ്ങിവരാമെന്ന് യു.എ.ഇ
ദുബൈ: ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് അംഗീകൃത കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാമെന്ന് യു.എ.ഇ. ഞായറാഴ്ച മുതല്‍ പ്രവേശനാനുമതി നല്‍കും. ലോകോരോഗ്യ സംഘടന അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് യു.എ.ഇയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച വാക്സിന്‍ കുത്തിവച്ച എല്ലാ താമസ വിസക്കാര്‍ക്കും തിരിച്ചു വരാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയും യു.എ.ഇ താമസ കുടിയേറ്റ വകുപ്പും വ്യക്തമാക്കി. ഐ.സി.എ വെബ്സൈറ്റില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താല്‍ യാത്രാനുമതി ലഭിക്കും. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് […]

ദുബൈ: ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് അംഗീകൃത കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാമെന്ന് യു.എ.ഇ. ഞായറാഴ്ച മുതല്‍ പ്രവേശനാനുമതി നല്‍കും. ലോകോരോഗ്യ സംഘടന അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് യു.എ.ഇയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച വാക്സിന്‍ കുത്തിവച്ച എല്ലാ താമസ വിസക്കാര്‍ക്കും തിരിച്ചു വരാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയും യു.എ.ഇ താമസ കുടിയേറ്റ വകുപ്പും വ്യക്തമാക്കി.
ഐ.സി.എ വെബ്സൈറ്റില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താല്‍ യാത്രാനുമതി ലഭിക്കും. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് ക്വാറന്റൈന്‍ ആവശ്യമില്ല. അതേസമയം യു.എ.ഇയില്‍ എത്തി നാലാം ദിവസവും ആറാം ദിവസവും റാപ്പിഡ് പരിശോധന നടത്തണം. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങി 14 രാജ്യങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ഒന്നിന് ദുബൈ എക്സ്പോ ആരംഭിക്കുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ക്കുള്ള എല്ലാ നിയന്ത്രണവും എടുത്തുകളയുമെന്ന പ്രതീക്ഷയിലാണ് എക്‌സ്‌പോ സംഘാടകര്‍.