മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കി

അബൂദബി: മലയാളത്തിലെ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കി. അബൂദബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിസ സമ്മാനിച്ചു. അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറഫ അല്‍ ഹമ്മാദിയാണ് ഇരുവര്‍ക്കും വിസ കൈമാറിയത്. പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് ഇരുവര്‍ക്കും ലഭിച്ചത്. യു.എ.ഇ സര്‍ക്കാരിന്റെ ഈ ആദരത്തില്‍ ഏറെ അഭിമാനമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു. യു.എ.ഇ സര്‍ക്കാരിനും ഗോള്‍ഡന്‍ വിസ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ […]

അബൂദബി: മലയാളത്തിലെ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കി. അബൂദബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിസ സമ്മാനിച്ചു. അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറഫ അല്‍ ഹമ്മാദിയാണ് ഇരുവര്‍ക്കും വിസ കൈമാറിയത്. പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് ഇരുവര്‍ക്കും ലഭിച്ചത്.

യു.എ.ഇ സര്‍ക്കാരിന്റെ ഈ ആദരത്തില്‍ ഏറെ അഭിമാനമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു. യു.എ.ഇ സര്‍ക്കാരിനും ഗോള്‍ഡന്‍ വിസ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യുസുഫലിക്കും നന്ദി പറയുന്നതായും താരങ്ങള്‍ പറഞ്ഞു. ഇരുവരും കഴിഞ്ഞ ദിവസമാണ് വിസ സ്വീകരിക്കുന്നതിനായി യു.എ.ഇയില്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും പങ്കെടുത്ത വിവാഹ ചടങ്ങിലെ ചിത്രങ്ങള്‍ വൈറലായിരുന്നു.

വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് ഉള്‍പ്പടെയുള്ള സിനിമ താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പടെയുള്ള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നെങ്കിലും മലയാള സിനിമാ താരങ്ങള്‍ക്ക് ഇതാദ്യമായാണ് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.

Related Articles
Next Story
Share it