തൊഴിലുറപ്പ് ജോലിക്ക് പോകുകയായിരുന്ന വയോധികയുടെ അഞ്ചുപവന്റെ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിയെടുത്തു

ബേക്കല്‍: തൊഴിലുറപ്പുജോലിക്ക് പോകുകയായിരുന്ന വയോധികയുടെ അഞ്ചുപവന്റെ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിയെടുത്തു. പനയാല്‍ കോട്ടക്കാലിലെ പത്മാവതി(67)യുടെ സ്വര്‍ണമാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച രാവിലെ കോട്ടക്കാലിലാണ് സംഭവം. പത്മാവതി റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ പത്മാവതിയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒരാഴ്ച മുമ്പ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പശുവിനെ കെട്ടാന്‍ പോകുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണാല ബൈക്കിലെത്തിയ യുവാവ് തട്ടിയെടുത്തിരുന്നു.

Related Articles
Next Story
Share it