പെരിയ ഇരട്ടക്കൊലപാതകകേസിന്റെ വിചാരണാനടപടികള്‍ നാളെ തുടങ്ങും
കാസര്‍കോട്: പെരിയ കല്യോട്ട് ഇരട്ടക്കൊലപാതകത്തിന് നാലുവര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി രണ്ടുമാസം മാത്രം. 2023 ഫെബ്രുവരി 19നാണ് ഈ കേസില്‍ നാലുവര്‍ഷം പൂര്‍ത്തിയാകുന്നത്. ഒട്ടേറെ നിയമപോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇടയാക്കിയ ഈ കേസിന്റെ വിചാരണ കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയില്‍ നാളെ ആരംഭിക്കും. ഇതിന് മുന്നോടിയായി കേസിലെ 24 പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. ഇവരെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കേസില്‍ സാക്ഷിവിസ്താരത്തിനുള്ള പട്ടികയും തീയതിയും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്രോസിക്യൂഷന്‍ പട്ടിക നല്‍കിയതോടെ ഡിസംബര്‍ 16ന് വിചാരണാനടപടികള്‍ ആരംഭിക്കും. […]
കാസര്‍കോട്: പെരിയ കല്യോട്ട് ഇരട്ടക്കൊലപാതകത്തിന് നാലുവര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി രണ്ടുമാസം മാത്രം. 2023 ഫെബ്രുവരി 19നാണ് ഈ കേസില്‍ നാലുവര്‍ഷം പൂര്‍ത്തിയാകുന്നത്. ഒട്ടേറെ നിയമപോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇടയാക്കിയ ഈ കേസിന്റെ വിചാരണ കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയില്‍ നാളെ ആരംഭിക്കും. ഇതിന് മുന്നോടിയായി കേസിലെ 24 പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. ഇവരെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കേസില്‍ സാക്ഷിവിസ്താരത്തിനുള്ള പട്ടികയും തീയതിയും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്രോസിക്യൂഷന്‍ പട്ടിക നല്‍കിയതോടെ ഡിസംബര്‍ 16ന് വിചാരണാനടപടികള്‍ ആരംഭിക്കും. […]

കാസര്‍കോട്: പെരിയ കല്യോട്ട് ഇരട്ടക്കൊലപാതകത്തിന് നാലുവര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി രണ്ടുമാസം മാത്രം. 2023 ഫെബ്രുവരി 19നാണ് ഈ കേസില്‍ നാലുവര്‍ഷം പൂര്‍ത്തിയാകുന്നത്. ഒട്ടേറെ നിയമപോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇടയാക്കിയ ഈ കേസിന്റെ വിചാരണ കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയില്‍ നാളെ ആരംഭിക്കും. ഇതിന് മുന്നോടിയായി കേസിലെ 24 പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. ഇവരെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കേസില്‍ സാക്ഷിവിസ്താരത്തിനുള്ള പട്ടികയും തീയതിയും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്രോസിക്യൂഷന്‍ പട്ടിക നല്‍കിയതോടെ ഡിസംബര്‍ 16ന് വിചാരണാനടപടികള്‍ ആരംഭിക്കും. വിചാരണയ്ക്ക് മുന്നോടിയായി മുഴുവന്‍ പ്രതികള്‍ക്കും അഭിഭാഷകരോട് സംസാരിക്കാന്‍ കോടതി അവസരം നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും 2019 ഫെബ്രുവരി 17നാണ് വെട്ടിക്കൊലപ്പെടുത്തിയത്. കല്ല്യോട്ട് പെരുങ്കളിയാട്ടവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്ത ശേഷം രാത്രി ബൈക്കില്‍ തിരിച്ചുവരികയായിരുന്ന കൃപേഷിനെയും ശരത്ലാലിനെയും കല്ല്യോട്ട്-ഏച്ചിലടുക്കം റോഡില്‍ വെച്ച് കാറിലെത്തിയ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മുമ്പ് ക്രൈംബ്രാഞ്ചാണ് ഈ കേസില്‍ അന്വേഷണം നടത്തിയതെങ്കിലും പ്രതികളെ സഹായിക്കുന്ന തരത്തിലാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നും സി.ബി.ഐ അന്വേഷണം നടത്തണമെന്നും വ്യക്തമാക്കി കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബങ്ങള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയെങ്കിലും തള്ളുകയാണുണ്ടായത്. ഇതോടെ അന്വേഷണച്ചുമതല സി.ബി.ഐ ഏറ്റെടുക്കുകയും ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് ഉള്‍പ്പെടുത്തിയ പ്രതികള്‍ക്ക് പുറമെ 10 പ്രതികളെ കൂടി ചേര്‍ത്ത് എറണാകുളം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി കുഞ്ഞിരാമന്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് സി.ബി.ഐ കുറ്റപത്രം തയ്യാറാക്കിയത്. സി.പി.എം പ്രാദേശിക നേതാവ് എ. പീതാംബരനാണ് ഒന്നാംപ്രതി. കെ. വി കുഞ്ഞിരാമന്‍ 20-ാം പ്രതിയാണ്. പ്രതികളെ സഹായിച്ചുവെന്ന കുറ്റമാണ് കുഞ്ഞിരാമനെതിരെ ചുമത്തിയത്. സജിജോര്‍ജ്, വിഷ്ണുസുര എന്ന സുരേന്ദ്രന്‍, എ. മധു എന്ന ശാസ്ത മധു, റെജിവര്‍ഗീസ്, എ. ഹരിപ്രസാദ്, പി. രാജേഷ്, രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍, ഗോപകുമാര്‍ എന്ന ഗോപന്‍ വെളുത്തോളി, സന്ദീപ്, കെ. മണികണ്ഠന്‍, ജിജിന്‍, അശ്വിന്‍, മധു, സബീഷ് തുടങ്ങി 24 പ്രതികളാണ് സി.ബി.ഐയുടെ കുറ്റപത്രത്തിലുള്ളത്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 19 പേര്‍ക്കെതിരേ കൊലപാതക കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തി. അഞ്ച് പേര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനുമാണ് കേസ്. കൊലപാതകത്തിന് ഗൂഢാലോചന നടത്തുക, കൊല്ലപ്പെട്ടവരുടെ യാത്രാ വിവരങ്ങള്‍ കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ച് നല്‍കുക, വാഹന സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് ഡി. വൈ .എസ്.പി അനന്തകൃഷ്ണനാണ് സി.ജെ.എം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പിന്നീട് വിചാരണക്കായി സി.ബി.ഐ കോടതിക്ക് കൈമാറുകയായിരുന്നു.