മഞ്ചേശ്വരത്ത് ഓട്ടോഡ്രൈവറെ കുത്തിക്കൊന്ന കേസിന്റെ വിചാരണ ആരംഭിച്ചു
കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊസോട്ട് ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു.പൊസോട്ട് സ്വദേശിയായ മുഹമ്മദ് സമീറിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് ആരംഭിച്ചത്. പൊസോട്ടെ അബൂബക്കര്‍ സിദ്ധിഖ് (43), ഉപ്പള മണിമുണ്ടയിലെ കെ. ഹാറൂണ്‍ റഷീദ് (37), പൊസോട്ടെ മുഹമ്മദ്കുഞ്ഞി (77) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ മുഹമ്മദ്കുഞ്ഞി മരണപ്പെട്ടിരുന്നു. കേസിന്റെ വിചാരണവേളയില്‍ ഹാജരാകാതിരുന്നതിനാല്‍ ഹാറൂണിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അബൂബക്കര്‍ സിദ്ധിഖ് മാത്രമാണ് കേസില്‍ വിചാരണ […]

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊസോട്ട് ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു.
പൊസോട്ട് സ്വദേശിയായ മുഹമ്മദ് സമീറിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് ആരംഭിച്ചത്. പൊസോട്ടെ അബൂബക്കര്‍ സിദ്ധിഖ് (43), ഉപ്പള മണിമുണ്ടയിലെ കെ. ഹാറൂണ്‍ റഷീദ് (37), പൊസോട്ടെ മുഹമ്മദ്കുഞ്ഞി (77) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ മുഹമ്മദ്കുഞ്ഞി മരണപ്പെട്ടിരുന്നു. കേസിന്റെ വിചാരണവേളയില്‍ ഹാജരാകാതിരുന്നതിനാല്‍ ഹാറൂണിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അബൂബക്കര്‍ സിദ്ധിഖ് മാത്രമാണ് കേസില്‍ വിചാരണ നേരിടുന്നത്.
2008 ആഗസ്ത് 24ന് രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹാറൂണിന്റെ സഹോദരനായ മുനീര്‍ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഉപ്പള മണിമുണ്ട സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തിരുന്നു.
ഇതിന്റെ പേരില്‍ ഹാറൂണിനും അമ്മാവനായ മുഹമ്മദ്കുഞ്ഞിക്കും മുനീറിനോട് വിരോധമുണ്ടായിരുന്നു. കേസിലെ ഒന്നാംപ്രതിയായ അബൂബക്കര്‍ സിദ്ധിഖിനോട് മുനീര്‍ പണം കടം വാങ്ങിയിരുന്നു. ഈ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അബൂബക്കര്‍ സിദ്ധിഖ് മുനീറിന് ഫോണ്‍ ചെയ്ത് പൊസോട്ടേക്ക് വരാന്‍ ആവശ്യപ്പെട്ടു. മുഹമ്മദ് സമീറിന്റെ ഓട്ടോറിക്ഷയില്‍ മുനീറും സുഹൃത്ത് നൗഫലും അനുജന്‍ സമീറും പൊസോട്ട് എത്തി. ഈ സമയം അവിടെയുണ്ടായിരുന്ന അബൂബക്കര്‍ സിദ്ധിഖും ഹാറൂണും മുഹമ്മദ്കുഞ്ഞിയും ചേര്‍ന്ന് മുനീറിനെ അക്രമിച്ചു. തടയാന്‍ ശ്രമിച്ച മുഹമ്മദ് സമീറിന്റെ നെഞ്ചിലും വയറിലും കുത്തി പരിക്കേല്‍പ്പിച്ചു. നൗഫലിനെയും അക്രമിച്ചു. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ മുഹമ്മദ് സെമീര്‍ മരണപ്പെടുകയായിരുന്നു.