കോളിളക്കം സൃഷ്ടിച്ച ഗൗരി ലങ്കേഷ് വധക്കേസിന്റെ വിചാരണ മെയ് 27ന് തുടങ്ങും

ബംഗളൂരു: രാജ്യമെങ്ങും കോളിളക്കം സൃഷ്ടിച്ച ഗൗരി ലങ്കേഷ് വധക്കേസില്‍ മെയ് 27ന് വിചാരണ ആരംഭിക്കും. കര്‍ണാടക കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ടിന്റെ (കെസിഒസിഎ) പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. 2017ലാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന് വെടിയേറ്റത്. ബംഗളൂരുവിലെ വസതിയില്‍ ബൈക്കിലെത്തിയ സംഘം ഗൗരിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗൗരിയുടെ മരണം ഉറപ്പുവരുത്തിയ ശേഷമായിരുന്നു സംഘം തിരിച്ചുപോയിരുന്നത്. കേസിലെ പ്രധാനസാക്ഷികളിലൊരാളായ സഹോദരി കവിതാ ലങ്കേഷിന് പ്രത്യേക കോടതി ജഡ്ജി അനില്‍ സമന്‍സ് അയച്ചു. മെയ് […]

ബംഗളൂരു: രാജ്യമെങ്ങും കോളിളക്കം സൃഷ്ടിച്ച ഗൗരി ലങ്കേഷ് വധക്കേസില്‍ മെയ് 27ന് വിചാരണ ആരംഭിക്കും. കര്‍ണാടക കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ടിന്റെ (കെസിഒസിഎ) പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. 2017ലാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന് വെടിയേറ്റത്. ബംഗളൂരുവിലെ വസതിയില്‍ ബൈക്കിലെത്തിയ സംഘം ഗൗരിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗൗരിയുടെ മരണം ഉറപ്പുവരുത്തിയ ശേഷമായിരുന്നു സംഘം തിരിച്ചുപോയിരുന്നത്. കേസിലെ പ്രധാനസാക്ഷികളിലൊരാളായ സഹോദരി കവിതാ ലങ്കേഷിന് പ്രത്യേക കോടതി ജഡ്ജി അനില്‍ സമന്‍സ് അയച്ചു. മെയ് 27ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.
2017 സെപ്തംബര്‍ 5 നാണ് ഗൗരി വെടിയേറ്റ് മരിച്ചത്. ആര്‍ .എസ്.എസിനെതിരെ തന്റെ പത്രത്തില്‍ ഗൗരി എഴുതിയ ലേഖനങ്ങള്‍ ആണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നത്. കൊലപാതകം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) രൂപം നല്‍കിയിരുന്നു. അന്വേഷണത്തിന് ശേഷം എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കുകയും കേസുമായി ബന്ധപ്പെട്ട് 18 പ്രതികളെ ഉള്‍പ്പെടുത്തുകയും ചെയ്തു. 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ 18-ാം പ്രതിയായ വികാസ് പട്ടേല്‍ എന്ന നിഹാലിനെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിലെ മുഖ്യ സൂത്രധാരന്‍ അമോല്‍ കാലെ ആണെന്നും മറ്റൊരു പ്രതി പരുശുറാം വാഗ്മോര്‍ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അമിത് ബഡ്ഡി, ഗണേഷ് മിസ്‌കിന്‍, അമിത് ദേഗ്വേക്കര്‍, ഭരത് കുറാനെ, രാജേഷ് ഡി. ബംഗേര, മോഹന്‍ നായക്, സുരേഷ് എച്ച്.എല്‍., സുധന്‍വ ഗോണ്ഡലേക്കര്‍, ശരത് ബി. കലാസ്‌കര്‍, വാസുദേവ് ബി സൂര്യവംശി, സുജിത് കുമാര്‍, മനോഹര്‍ യെദവെ, ശ്രീകാന്ത് ജെ. പങ്കാര്‍ക്കര്‍, കെ.ടി. നവീന്‍ കുമാര്‍, ഋഷികേശ് ദേവദേക്കര്‍ എന്നിവരാണ് മറ്റ് പ്രതികള്‍, അവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Related Articles
Next Story
Share it