ബാളിഗെ അസീസ് വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി

കാസര്‍കോട്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസിനെ (40) അടിച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ പൂര്‍ത്തിയായി. ഇനി കേസിന്റെ അന്തിമവാദമാണ് നടക്കാനുള്ളത്. അസീസ് വധക്കേസിന്റെ വിചാരണ രണ്ടുവര്‍ഷം മുമ്പെ പൂര്‍ത്തിയാകേണ്ടതായിരുന്നെങ്കിലും കോവിഡ് സാഹചര്യം കാരണം വിചാരണ മുടങ്ങിയിരുന്നു. കോവിഡ് കുറയുകയും കോടതിയുടെ പ്രവര്‍ത്തനം സജീവമാകുകയും ചെയ്തതോടെയാണ് കേസിന്റെ വിചാരണയും പുനരാരംഭിച്ചത്. പൈവളിഗെയിലെ അബ്ദുല്‍ഹമീദ് എന്ന അമ്മി, ഷാഫി എന്ന ചോട്ടുഷാഫി, മടിക്കേരി സ്വദേശി ഷൗക്കത്തലി, ബണ്ട്വാളിലെ മുഹമ്മദ് റഫീഖ്, കായര്‍കട്ടയിലെ […]

കാസര്‍കോട്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസിനെ (40) അടിച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ പൂര്‍ത്തിയായി. ഇനി കേസിന്റെ അന്തിമവാദമാണ് നടക്കാനുള്ളത്. അസീസ് വധക്കേസിന്റെ വിചാരണ രണ്ടുവര്‍ഷം മുമ്പെ പൂര്‍ത്തിയാകേണ്ടതായിരുന്നെങ്കിലും കോവിഡ് സാഹചര്യം കാരണം വിചാരണ മുടങ്ങിയിരുന്നു.
കോവിഡ് കുറയുകയും കോടതിയുടെ പ്രവര്‍ത്തനം സജീവമാകുകയും ചെയ്തതോടെയാണ് കേസിന്റെ വിചാരണയും പുനരാരംഭിച്ചത്. പൈവളിഗെയിലെ അബ്ദുല്‍ഹമീദ് എന്ന അമ്മി, ഷാഫി എന്ന ചോട്ടുഷാഫി, മടിക്കേരി സ്വദേശി ഷൗക്കത്തലി, ബണ്ട്വാളിലെ മുഹമ്മദ് റഫീഖ്, കായര്‍കട്ടയിലെ എന്‍. അന്‍ഷാദ്, പൈവളിഗെയിലെ മുഹമ്മദ് റഹീസ്, പൈവളിഗെയിലെ ജയറാം നോണ്ട, പൈവളിഗെയിലെ സിയ, പൈവളിഗെയിലെ നൂര്‍ഷ, കെ. ഷാഫി, പി. അബ്ദുല്‍ ശിഹാബ് എന്നിവരാണ് കേസിലെ പ്രതികള്‍.
2014 ജനുവരി 25ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. അസീസ് സഞ്ചരിച്ച കാര്‍ പ്രതികള്‍ സഞ്ചരിച്ച കാറില്‍ ഇടിച്ചുനിര്‍ത്തുകയായിരുന്നു. കാറില്‍ നിന്ന് ഇറങ്ങി ഓടിയ അസീസിനെ അക്രമികള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയാണുണ്ടായത്. അസീസിനെ വടികൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം വാള്‍ കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. നേരത്തെ സിയയെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്. അന്നത്തെ കുമ്പള സി.ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഈ കേസിലെ പ്രതികളെ ഘട്ടംഘട്ടമായി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Related Articles
Next Story
Share it