കാസര്‍കോട്: താലൂക്ക് ഓഫീസ് പരിസരത്തെ തണല്‍ മണം ഒടിഞ്ഞ് വീണു. അപകടം ഒഴിഞ്ഞ് മാറിയത് ഭാഗ്യം കൊണ്ട്. ഒരു കാറിനും ഏതാനും ഇരുചക്രവാഹനങ്ങള്‍ക്കും കേടുപറ്റി. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. മരത്തിന് കീഴില്‍ ടാക്‌സി സ്റ്റാന്റാണ് സ്ഥിതി ചെയ്തിരുന്നത്. ബലി പെരുന്നാളിനോടനുബന്ധിച്ച് വലിയ തിരക്കാണ് നഗരത്തിലുണ്ടായത്. ഗതാഗത തിരക്കുമുണ്ടായിരുന്നു. പാര്‍ക്ക് ചെയ്ത കാറിലേക്കും ബൈക്കുകളിലേക്കും മരം ഒടിഞ്ഞ് വീണു. ഈ സമയം ഓടിക്കൊണ്ടിരിക്കുന്ന കാറിലേക്കും മരത്തിന്റെ ഒരു ഭാഗം ഒടിഞ്ഞ് വീണെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പൊലീസും എം.എല്‍.എയും സമീപവാസികളും എത്തി. ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫിസര്‍ പ്രകാശ് കുമാറിന്റെ നേതൃത്തിലുള്ള സംഘം മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.