മഡിയനില്‍ കൂറ്റന്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു
കാഞ്ഞങ്ങാട്: മഡിയനില്‍ കുറ്റന്‍ മരം കടപുഴകി റോഡിനു കുറുകെ വീണതിനാല്‍ ഗതാഗത തടസമുണ്ടായി. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ.നസറുദ്ദീന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളെത്തി മരം മുറിച്ചുനീക്കി. നാല് ചെയിന്‍സോ ഉപയോഗിച്ച് രണ്ടു മണിക്കുറോളം നീണ്ട പ്രയത്‌നത്തെ തുടര്‍ന്നാണ് മരം മുറിച്ചത്. സിവില്‍ ഡിഫന്‍സും നാട്ടുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും അഗ്‌നിരക്ഷാ സേനയ്‌ക്കൊപ്പമുണ്ടായിരുന്നു. കൂറ്റന്‍ തടി കഷണങ്ങള്‍ ക്രെയിനിന്റെ സഹായത്തോടു കൂടിയാണ് നീക്കിയത്. സ്വകാര്യ ഗ്യാസ് പൈപ്പിടുന്നതിനായി കുഴിയെടുത്തതിനെ […]

കാഞ്ഞങ്ങാട്: മഡിയനില്‍ കുറ്റന്‍ മരം കടപുഴകി റോഡിനു കുറുകെ വീണതിനാല്‍ ഗതാഗത തടസമുണ്ടായി. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ.നസറുദ്ദീന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളെത്തി മരം മുറിച്ചുനീക്കി.
നാല് ചെയിന്‍സോ ഉപയോഗിച്ച് രണ്ടു മണിക്കുറോളം നീണ്ട പ്രയത്‌നത്തെ തുടര്‍ന്നാണ് മരം മുറിച്ചത്. സിവില്‍ ഡിഫന്‍സും നാട്ടുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും അഗ്‌നിരക്ഷാ സേനയ്‌ക്കൊപ്പമുണ്ടായിരുന്നു. കൂറ്റന്‍ തടി കഷണങ്ങള്‍ ക്രെയിനിന്റെ സഹായത്തോടു കൂടിയാണ് നീക്കിയത്.
സ്വകാര്യ ഗ്യാസ് പൈപ്പിടുന്നതിനായി കുഴിയെടുത്തതിനെ തുടര്‍ന്ന് വേരറ്റതിനാലാണ് മരം കടപുഴകി വീഴാന്‍ കാരണമെന്നാണ് സംശയം. ഗതാഗത തടസത്തെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പൊലീസെത്തി കോട്ടച്ചേരി, മാണിക്കോത്ത് ഭാഗങ്ങളില്‍ നിന്നു വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടിരുന്നു. അഗ്‌നിരക്ഷാസേനയിലെ സിനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫിസര്‍ കെ.വി മനോഹരന്‍, ഓഫീസര്‍മാരായ രാജന്‍ തൈവളപ്പില്‍, ഇ.ടി മുകേഷ്, എച്ച്.ഉമേഷ്, അനില്‍ കുമാര്‍, അനന്ദു, അനിലേഷ്, ഹോംഗാര്‍ഡ് സന്തോഷ് കുമാര്‍, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ പി.പി പ്രദീപ് കുമാര്‍, സുരേഷ് ബാബു, ഷാലു, അബ്ദുള്‍ സലാം, കെ.രതീഷ് ആംബുലന്‍സ് ഡ്രൈവര്‍മാരായ റിഷാദ്, രോഹിത് നാട്ടുകാരായ നസിം, ജെസിര്‍ എന്നിവരാണ് മരം മുറിച്ചു നീക്കിയത്.